അമ്മമാര്‍ ലിബറലാണ്, കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതില്‍ മുമ്പില്‍
ആരാണ് കുട്ടികള്‍ക്ക് കൂടുതല്‍ പോക്കറ്റ് മണി നല്‍കുന്നത്? അച്ഛനോ അതോ അമ്മയോ? ഏതാണ്ട് ഒരു ലക്ഷം മാതാപിതാക്കളില്‍ നടത്തിയ സര്‍വെഫലം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നു. അന്തര്‍ ദേശീയ മാതൃദിനത്തോടനുബന്ധിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ 'ജുനിയോ' നടത്തിയ സര്‍വെയില്‍ അമ്മമാരാണ് പോക്കറ്റ് മണിയുടെ കാര്യത്തില്‍ ലളിത നിലപാട് സ്വീകരിക്കുന്നത്. അമ്മമാര്‍ ശരാശരി നല്‍കുന്ന പോക്കറ്റ് മണി 1,500 രൂപയാണ്. ഇതേ സ്ഥാനത്ത് അച്ഛന്‍മാരുടെ ശരാശരി വിഹിതം 1,100 രൂപയാണ്. പോക്കറ്റ് മണി സംബന്ധിച്ച് രസകരമായ പല വിവരങ്ങളും സര്‍വെ..
ആരാണ് കുട്ടികള്‍ക്ക് കൂടുതല്‍ പോക്കറ്റ് മണി നല്‍കുന്നത്? അച്ഛനോ അതോ അമ്മയോ? ഏതാണ്ട് ഒരു ലക്ഷം മാതാപിതാക്കളില്‍ നടത്തിയ സര്‍വെഫലം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നു. അന്തര്‍ ദേശീയ മാതൃദിനത്തോടനുബന്ധിച്ച് ഫിന്‍ടെക് സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ 'ജുനിയോ' നടത്തിയ സര്‍വെയില്‍ അമ്മമാരാണ് പോക്കറ്റ് മണിയുടെ കാര്യത്തില്‍ ലളിത നിലപാട് സ്വീകരിക്കുന്നത്.
അമ്മമാര്‍ ശരാശരി നല്‍കുന്ന പോക്കറ്റ് മണി 1,500 രൂപയാണ്. ഇതേ സ്ഥാനത്ത് അച്ഛന്‍മാരുടെ ശരാശരി വിഹിതം 1,100 രൂപയാണ്. പോക്കറ്റ് മണി സംബന്ധിച്ച് രസകരമായ പല വിവരങ്ങളും സര്‍വെ പുറത്തു വിടുന്നുണ്ട്. നിരന്തരമായി പോക്കറ്റ് മണി സ്വകരിക്കുന്ന കുട്ടികള്‍ ഡെല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കൊത്ത, അഹമദാബാദ്, പൂണെ, ചാണ്ഡിഗഢ്, ലക്‌നൗ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്.
ഇവിടെ നിന്നുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന പോക്കറ്റ് മണി താരതമ്യേന കൂടുതലാണ്. കുട്ടികള്‍ക്ക് സാമ്പത്തിക പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതിലും അമ്മമാരാണ് മുന്നില്‍. അവരുടെ സാമ്പത്തിക ശീലങ്ങള്‍ക്ക് അടിസ്ഥാനമിടുന്നതും അവര്‍ തന്നെ. ബജറ്റിംഗ്, സേവിംഗ്‌സ്, ചെലവ് നിയന്ത്രിക്കല്‍ തുടങ്ങിയ പാഠങ്ങളെല്ലാം കുട്ടികള്‍ സ്വായത്തമാക്കുന്നത് അമ്മയില്‍ നിന്നാണ്. ഇങ്ങനെ ലഭിക്കുന്ന പോക്കറ്റ് മണി കുട്ടികള്‍ മൊബൈല്‍ റീച്ചാര്‍ജ്, ഇന്ധന ബില്‍, ഭക്ഷണ ബില്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓണ്‍ലൈനില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും മറ്റുമുണ്ട് ചെലവുകള്‍.