ഈ വാട്ടര്‍ ബോട്ടില്‍ കുടിവെള്ളത്തിലെ സൂക്ഷ്മജീവികളുടെ അളവ് പറയും, വില 6,000 രൂപ

ദിനേനയുള്ള തിരക്കുകള്‍ക്കിടയില്‍ വെള്ളം പോലും കുടിക്കാന്‍ മറക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വാട്ടര്‍ബോട്ടില്‍ ആ കാര്യം നമ്മെ ഓര്‍മിപ്പിച്ചാലോ. ഐഡിയ തരക്കേടില്ല അല്ലേ. ഇലക്ട്രോണിക് ഗാഡ്ജറ്റ് വിപണിയിലെ അതികായരായ ആപ്പിളിന്റേതാണ് ഹൈഡ്രേറ്റ് സ്പാര്‍ക് പ്രോ സ്റ്റീല്‍ (HidrateSpark PRO Steel) എന്ന ഈ പുത്തന്‍ വാട്ടര്‍ബോട്ടില്‍. വാട്ടര്‍ ബോട്ടിലുകളുടെ അടിസ്ഥാന ധര്‍മം ആപ്പിള്‍ മറന്നിട്ടില്ല ഇവിടെ. സ്‌റ്റൈന്‍ലെസ്സ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ബോട്ടിലില്‍ 24 മണിക്കൂര്‍ വരെ ചൂട് നിലനില്‍ക്കും. ബ്ലൂടൂത്തിന്റെ സഹായത്തോടെ ഹൈഡ്രേറ്റ് സ്പാര്‍ക് എന്ന […]

Update: 2022-04-29 05:14 GMT

ദിനേനയുള്ള തിരക്കുകള്‍ക്കിടയില്‍ വെള്ളം പോലും കുടിക്കാന്‍ മറക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വാട്ടര്‍ബോട്ടില്‍ ആ കാര്യം നമ്മെ ഓര്‍മിപ്പിച്ചാലോ. ഐഡിയ തരക്കേടില്ല അല്ലേ. ഇലക്ട്രോണിക് ഗാഡ്ജറ്റ് വിപണിയിലെ അതികായരായ ആപ്പിളിന്റേതാണ് ഹൈഡ്രേറ്റ് സ്പാര്‍ക് പ്രോ സ്റ്റീല്‍ (HidrateSpark PRO Steel) എന്ന ഈ പുത്തന്‍ വാട്ടര്‍ബോട്ടില്‍.

വാട്ടര്‍ ബോട്ടിലുകളുടെ അടിസ്ഥാന ധര്‍മം ആപ്പിള്‍ മറന്നിട്ടില്ല ഇവിടെ.
സ്‌റ്റൈന്‍ലെസ്സ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ബോട്ടിലില്‍ 24 മണിക്കൂര്‍ വരെ ചൂട് നിലനില്‍ക്കും. ബ്ലൂടൂത്തിന്റെ സഹായത്തോടെ ഹൈഡ്രേറ്റ് സ്പാര്‍ക് എന്ന ആപ്ലിക്കേഷന്‍ വഴി ഐ ഫോണുമായും ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സോഫ്ട്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഗാഡ്ജെറ്റുകളുമായും ഈ വാട്ടര്‍ ബോട്ടില്‍ ബന്ധിപ്പിക്കാം. വാട്ടര്‍ ബോട്ടിലിനുള്ളിലെ സെന്‍സറുകളുടെ സഹായത്തോടെ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന സൂഷ്മജീവികളുടെ അളവും,ഓക്‌സിജന്റെ അളവും ഫോണില്‍ നമുക്ക് മനസിലാക്കാം.

ആപ്പിള്‍ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളില്‍ നിന്നും കുടിയ്ക്കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കാം. വിപണിയിലെ ഏറ്റവും മൂല്യമുള്ള സെന്‍സറായ പക്ക് (puck ) കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കും. ഉപയോഗിക്കുന്ന ആളുടെ സ്വഭാവ സവിശേഷതകള്‍ക്കനുസരിച്ച് എത്രത്തോളം ജലം, എപ്പോഴൊക്കെ കുടിക്കണം എന്നും ഹൈഡ്രേറ്റ് സ്പാര്‍ക് പ്രോ സ്റ്റീല്‍ കാണിച്ച് തരും. ഈ വാട്ടര്‍ബോട്ടില്‍ ആപ്പിള്‍ ഹെല്‍ത്തുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ വിവരങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യുകയും സ്റ്റോര്‍ ചെയ്യപ്പെടുകയും ചെയ്യും.

ബോട്ടിലിന്റെ അടിഭാഗം മുന്‍പ് ഓഡിയോ സ്പീക്കറുകളില്‍ കണ്ടിരുന്നതിനു സമാനമായ ലൈറ്റുകളാണ് (ambient light ). ഇതിന്റെ നിറം ആപ്ലിക്കേഷന്‍ വഴി ഉപയോഗിക്കുന്ന ആള്‍ക്ക് തീരുമാനിക്കാം. ഇനി, വാട്ടര്‍ ബോട്ടില്‍ വെച്ച ഇടം മറന്നു പോയി എന്നിരിക്കട്ടെ. അതും തപ്പി നടക്കേണ്ട. ഹൈഡ്രേറ്റ് സ്പാര്‍ക് ആപ്ലിക്കേഷന്‍ വഴി എവിടെയാണ് വാട്ടര്‍ബോട്ടില്‍ ഇരിക്കുന്നത് എന്നും എളുപ്പത്തില്‍ കണ്ടെത്താം.

നാല് മോഡലുകളിലായിട്ടാണ് ഈ സ്മാര്‍ട്ട് വാട്ടര്‍ ബോട്ടില്‍ എത്തുന്നത്. Hidrate Spark 3 ന് ഏകദേശം 4,600 രൂപ , HidrateSpark PRO (Tritan Plastic Sea Glass) ന് 4,600 രൂപ , HidrateSpark STEEL - 21 oz. (620 ml) Chug + Bonus Straw Lid ന് 5,400 രൂപ HidrateSpark PRO STEEL എന്ന ഉയര്‍ന്ന മോഡലിന് 6,125 രൂപ ഇങ്ങനെയാണ് ഇന്ത്യയിലെ വില.

ഹൈഡ്രേറ്റ് സ്പാര്‍ക് പ്രോയും പ്രോ സ്റ്റീല്‍ ഉം ആപ്പിള്‍ വാച്ച് ഒ എസ് 4 .3 മുതല്‍ മുകളിലേക്കുള്ള വാച്ചുകളിലും iOS 12 .3 ക്ക് മുകളിലേക്കുള്ള ഗാഡ്ജറ്റുകളിലും സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ഹൈഡ്രേറ്റ് സ്പാര്‍ക് 3 ഗാഡ്‌ജെറ്റുമായി കണക്ട് ചെയ്യണമെങ്കില്‍ iOS 13 ആയിരിക്കണം ഓപ്പറേറ്റിങ് സോഫ്ട്‌വെയര്‍.
എല്ലാ മോഡലുകളും ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ഉള്ളതാണ്. 100 ദിവസം നിര്‍മാതാവിന്റെ വാറണ്ടിയും ഉണ്ട്. അപ്പോള്‍ വാട്ടര്‍ബോട്ടിലും സ്മാര്‍ട്ട് ആവുകയാണ്.

 

Tags:    

Similar News