എല്‍ഐസി ഐപിഒ മേയ് നാലിന്

ഡെല്‍ഹി: എല്‍ഐസി ഐപിഒ മേയ് നാലിന് ആരംഭിച്ച് മേയ് ഒമ്പതിന് അവസാനിക്കുമെന്ന് വിപണി വൃത്തങ്ങള്‍. ഐപിഒയിലൂടെ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എല്‍ഐസിയുടെ എംബഡഡ് മൂല്യം ആറ് ലക്ഷം കോടി രൂപയാണ്. സര്‍ക്കാര്‍ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി ഫെബ്രുവരിയില്‍ സെബിയില്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്നുള്ള വിപണി ചാഞ്ചാട്ടങ്ങളാല്‍ ഐപിഒ നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച ഇഷ്യു വലിപ്പം 3.5 ശതമാനമായി കുറയ്ക്കാന്‍ […]

Update: 2022-04-25 23:47 GMT
ഡെല്‍ഹി: എല്‍ഐസി ഐപിഒ മേയ് നാലിന് ആരംഭിച്ച് മേയ് ഒമ്പതിന് അവസാനിക്കുമെന്ന് വിപണി വൃത്തങ്ങള്‍.
ഐപിഒയിലൂടെ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എല്‍ഐസിയുടെ എംബഡഡ് മൂല്യം ആറ് ലക്ഷം കോടി രൂപയാണ്.
സര്‍ക്കാര്‍ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി ഫെബ്രുവരിയില്‍ സെബിയില്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്നുള്ള വിപണി ചാഞ്ചാട്ടങ്ങളാല്‍ ഐപിഒ നീട്ടിവെയ്ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച ഇഷ്യു വലിപ്പം 3.5 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സെബി മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഒരു ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികള്‍ക്ക് ഐപിഒയിലൂടെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാം.
Tags:    

Similar News