എച്ച്ഡിഎഫ്സിയുടെ പിന്‍വലിക്കാനാവാത്ത സ്ഥിര നിക്ഷേപ പലിശകളില്‍ മാറ്റം

സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ എച്ച്ഡിഎഫ്സി പിന്‍വലിക്കാനാകാത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ക്രമീകരിച്ചു. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 91 ദിവസം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളില്‍ ഇത് ബാധകമാണ്. 91 മുതല്‍ ആറ് മാസം വരെയുള്ള കാലയളവിലെ അഞ്ച് മുതല്‍ 300 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 3.75 ശതമാനമാണ്. ആറ് മാസം മുതല്‍ ഒന്‍പത് മാസം വരെയുള്ളവയില്‍ നാല് ശതമാനം, ഒന്‍പത് മാസം മുതല്‍ ഒരു വര്‍ഷം

Update: 2022-04-20 07:04 GMT

 

സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ എച്ച്ഡിഎഫ്സി പിന്‍വലിക്കാനാകാത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ക്രമീകരിച്ചു. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 91 ദിവസം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളില്‍ ഇത് ബാധകമാണ്.

91 മുതല്‍ ആറ് മാസം വരെയുള്ള കാലയളവിലെ അഞ്ച് മുതല്‍ 300 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 3.75 ശതമാനമാണ്. ആറ് മാസം മുതല്‍ ഒന്‍പത് മാസം വരെയുള്ളവയില്‍ നാല് ശതമാനം, ഒന്‍പത് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ളവയ്ക്ക് 4.15 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍.

കൂടാതെ 1 വര്‍ഷം-15 മാസം കാലയളവിന് 4.55 ശതമാനം, 15 -18 മാസം 4.55 ശതമാനം, 18 -21 മാസം 4.55 ശതമാനം, 21 മാസം-രണ്ട് വര്‍ഷം വരെ 4.55 ശതമാനം, 2 -3 വര്‍ഷം വരെ 4.60 ശതമാനം, 3-5 വര്‍ഷം വരെയുള്ളതിന് 4.70 ശതമാനം എന്നിങ്ങനെയാണ് നിരക്ക്. കൂടാതെ അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ളതിന് 4.70 ശതമാനം എന്ന നിരക്കിലാണ് പലിശ.

കാലാവധി പൂര്‍ത്തിയാകാതെ ചില സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാറില്ല. അത്തരത്തിലുള്ളവയിലാണ് പുതിയ മാറ്റങ്ങള്‍. കോടതിയുടേയോ മറ്റ് നിയമ പരമായോ നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ മരണപ്പെട്ട ക്ലെയിം സെറ്റില്‍മെന്റ് കേസുകള്‍ പോലുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ ഈ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ പിന്‍വലിക്കാന്‍ ബാങ്ക് അനുവദിച്ചേക്കാം. ഇത്തരത്തില്‍ പെട്ടെന്ന് ഈ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിച്ചാല്‍ ബാങ്ക് പലിശ നല്‍കില്ല.

Tags:    

Similar News