മണപ്പുറം ഫിനാന്‍സിന് ആര്‍ബിഐ പിഴ ചുമത്തി
മുംബൈ: കെവൈസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രീപെയ്ഡ് പേയ്മെൻറുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 17 ലക്ഷം രൂപ പിഴ ചുമത്തി. 2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് സെക്ഷന്‍ 30 പ്രകാരം ആര്‍ബിഐയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐകള്‍), നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ചില […]
മുംബൈ: കെവൈസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രീപെയ്ഡ് പേയ്മെൻറുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 17 ലക്ഷം രൂപ പിഴ ചുമത്തി. 2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് സെക്ഷന്‍ 30 പ്രകാരം ആര്‍ബിഐയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.
പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ (പിപിഐകള്‍), നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) മാനദണ്ഡങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കമ്പനിക്ക് 17,63,965 രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് കമ്പനിക്ക് അയച്ചിരുന്നു.
കമ്പനിയുടെ പ്രതികരണം പരിഗണിച്ച് ഒരു വ്യക്തിഗത ഹിയറിംഗ് നല്‍കിയതിന് ശേഷം, കുറ്റം തെളിയിക്കപ്പെടുകയും പിഴ ചുമത്താന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു എന്ന് ആര്‍ബിഐ പറഞ്ഞു. ഈ നടപടി റെഗുലേറ്ററി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥാപനം അതിന്റെ ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് പറയാന്‍ ഉദ്ദേശിച്ചുള്ളതല്ലയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.