ആരോഗ്യം അവകാശമാകുമ്പോള്‍, തമിഴ്നാട് രാജ്യത്തിന് നല്‍കുന്ന മാതൃക
ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ പശ്ചാത്തലത്തില്‍ ആരോഗ്യം അവകാശമാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇതിനായി പുതിയ ബില്ലിന്റെ നിയമ വശങ്ങള്‍ പരിശോധിച്ച് വരികയാണ് ഭരണകൂടം. കോവിഡും, അനുബന്ധ രോഗങ്ങളും, മറ്റ് പകര്‍ച്ച വ്യാധികളും താങ്ങാവുന്നതിലും കനത്ത പ്രഹരമാണ് സാധാരണ ജനങ്ങള്‍ക്ക് മേല്‍ സൃഷ്ടിച്ചത്. ഭീമമായ മെഡിക്കല്‍ ബില്ലുകള്‍ സാമ്പത്തിക പ്രതിസന്ധകളിലേക്ക് തള്ളിവിടന്ന സാഹചര്യത്തിലാണ് ആരോഗ്യം അവകാശമാക്കുന്ന ബില്ല് കൊണ്ടുവരാന്‍ തമിഴ്‌നാട് ഒരുങ്ങുന്നത്. നിലവില്‍ 79 രാജ്യങ്ങളില്‍ ആരോഗ്യാവകാശ നിയമം നിലനില്‍ക്കുന്നുണ്ട്. എല്ലാ പ്രായക്കാരേയും, എല്ലാ തരത്തിലുള്ള […]
ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ പശ്ചാത്തലത്തില്‍ ആരോഗ്യം അവകാശമാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇതിനായി പുതിയ ബില്ലിന്റെ നിയമ വശങ്ങള്‍ പരിശോധിച്ച് വരികയാണ് ഭരണകൂടം. കോവിഡും, അനുബന്ധ രോഗങ്ങളും, മറ്റ് പകര്‍ച്ച വ്യാധികളും താങ്ങാവുന്നതിലും കനത്ത പ്രഹരമാണ് സാധാരണ ജനങ്ങള്‍ക്ക് മേല്‍ സൃഷ്ടിച്ചത്. ഭീമമായ മെഡിക്കല്‍ ബില്ലുകള്‍ സാമ്പത്തിക പ്രതിസന്ധകളിലേക്ക് തള്ളിവിടന്ന സാഹചര്യത്തിലാണ് ആരോഗ്യം അവകാശമാക്കുന്ന ബില്ല് കൊണ്ടുവരാന്‍ തമിഴ്‌നാട് ഒരുങ്ങുന്നത്. നിലവില്‍ 79 രാജ്യങ്ങളില്‍ ആരോഗ്യാവകാശ നിയമം നിലനില്‍ക്കുന്നുണ്ട്. എല്ലാ പ്രായക്കാരേയും, എല്ലാ തരത്തിലുള്ള വൈകല്യങ്ങളേയും ഒരേ രീതിയില്‍ പ്രധാന്യം നല്‍കിയിരിക്കുന്ന ബില്ലില്‍ മാനസികാരോഗ്യവും പരിഗണിക്കുന്നുണ്ട്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മരുന്നുകളുടേയോ സേവനത്തിന്റേയോ അഭാവം മൂലം ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പടുന്ന സാഹചര്യം വളരെ കൂടുതലാണ്. ലോകത്തിലെ പല മാതൃകകള്‍ പരിശോധിച്ച ശേഷമാകും നടപ്പിലാക്കുക. തൊണ്ണൂറുകളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സാര്‍വത്രിക ആരോഗ്യ സംരക്ഷണം നല്‍കിയ തായ്ലന്‍ഡിന്റെ മാതൃകയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. വികസിത രാജ്യത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ഉദാഹരണം യുകെയുടെ ദേശീയ ആരോഗ്യ സേവന മേഖലയാണെങ്കിലും, കുറഞ്ഞ വരുമാനമുള്ള രാജ്യത്തിന് തായ്ലന്‍ഡ് ഒരു മികച്ച ഉദാഹരണമായി കണക്കാക്കുന്നു.
സാര്‍വത്രിക ആരോഗ്യ പരിരക്ഷയ്‌ക്കൊപ്പം മികവുള്ള ആരോഗ്യ പ്രശ്‌ന പരിഹാര സംവിധാനം ഉറപ്പു നല്‍കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകളിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഏറെ നാളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. എന്നാല്‍ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ ആരോഗ്യാവകാശ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്‍ഷുറന്‍സ് പോലുള്ളവയില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം, ശുദ്ധവായു തുടങ്ങിയവയാണ് മികച്ച ആരോഗ്യം നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍. അതിനാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടെ സഹായം ഉറപ്പാക്കിക്കൊണ്ടായിരിക്കും പദ്ധതി നടപ്പില്‍ വരുത്താന്‍ സാധ്യത.
253 പേര്‍ക്ക് ഒരു ഡോക്ടര്‍ ഉള്ള വിദ്യാഭ്യാസത്തിലും ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങളിലും തമിഴ്നാട് മുന്‍നിരയിലാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ല്‍ പ്രാഥമിക ആരോഗ്യ പരിപാലന ത്തിനായി കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനായി വകയിരുത്തിയത് 805.928 കോടി രൂപയാണ്. കൂടാതെ കഴിഞ്ഞ ജനുവരിയില്‍ 11 മെഡിക്കല്‍ കോളേജുകള്‍ തുറന്നിരുന്നു.