ഗ്രാമീണ വായ്പാ മേഖലക്ക് സാന്ത്വന സ്പര്‍ശവുമായി ആര്‍ബിഐ

മുഖ്യധാരാ ബാങ്കുകള്‍ പ്രവര്‍ത്തനമില്ലാത്ത ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആര്‍ബി ഐയുടെ കൂച്ചുവിലങ്ങ്. വായ്പാ പലിശ, പ്രോസസിംഗ് ഫീസ് തുടങ്ങി ഉപഭോക്താക്കളെ അനാവശ്യമായി പിഴിയുന്ന നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് റിസര്‍വ് ബാങ്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്് കോര്‍ ബാങ്കിംഗ് സൊല്യൂഷനുകള്‍ക്ക് (സിബിഎസ്) സമാനമായ കോര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെല്യൂഷന്‍ (സിഎഫ്എസ്എസ്) നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഗ്രാമീണ മേഖലയിലുള്ള സാധാരണക്കാര്‍ സാമ്പത്തികാവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നോണ്‍

Update: 2022-03-15 08:06 GMT
trueasdfstory

മുഖ്യധാരാ ബാങ്കുകള്‍ പ്രവര്‍ത്തനമില്ലാത്ത ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ്...

മുഖ്യധാരാ ബാങ്കുകള്‍ പ്രവര്‍ത്തനമില്ലാത്ത ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആര്‍ബി ഐയുടെ കൂച്ചുവിലങ്ങ്. വായ്പാ പലിശ, പ്രോസസിംഗ് ഫീസ് തുടങ്ങി ഉപഭോക്താക്കളെ അനാവശ്യമായി പിഴിയുന്ന നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് റിസര്‍വ് ബാങ്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്് കോര്‍ ബാങ്കിംഗ് സൊല്യൂഷനുകള്‍ക്ക് (സിബിഎസ്) സമാനമായ കോര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെല്യൂഷന്‍ (സിഎഫ്എസ്എസ്) നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഗ്രാമീണ മേഖലയിലുള്ള സാധാരണക്കാര്‍ സാമ്പത്തികാവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനങ്ങളേയും ചെറുകിട വായ്പകള്‍ നല്‍കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയുമാണ്.

ഉള്‍പ്രദേശങ്ങളില്‍ ദേശസാത്കൃത ബാങ്കുകളുടെ സേവനങ്ങളില്ലാത്തതു കൊണ്ടും, പെട്ടെന്ന് വരുന്ന ആവശ്യങ്ങള്‍ മാറ്റി വയ്ക്കാന്‍ കഴിയാത്തത് കൊണ്ടും സാധാരണക്കാരുടെ ആശ്രയം ഇത്തരം ബാങ്കുകളാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മൈക്രോഫിനാന്‍സ് മേഖലയിലും നേരിയ തോതിലെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നത്. ഇതനുസരിച്ച് മൈക്രോഫിനാന്‍സ് വായ്പകളുടെ മൂല്യം, കവറേജ്, പലിശയുടെ പരിധി എന്നിങ്ങനെ ബാധകമായ എല്ലാ നിരക്കുകളും സംബന്ധിച്ച് ബോര്‍ഡില്‍ തീരുമാനം ഉണ്ടാക്കണം. മൈക്രോഫിനാന്‍സ് ലോണുകളുടെ പലിശ നിരക്കും മറ്റ് ചാര്‍ജുകളും അമിതമായി ഈടാക്കാന്‍ പാടില്ല. ഇവ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ട പരിശോധനയ്ക്ക് വിധേയമായിരിക്കും. ഈ നിയമ പ്രകാരം വായ്പാ സംബന്ധിയായ വിവരങ്ങള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര ബാങ്ക് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ വായ്പയ്ക്കുള്ള വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് ഒന്നു മുതല്‍ രണ്ട് ലക്ഷം വരെ ആയിരുന്നു. ഇപ്പോള്‍ ഇത് 3 ലക്ഷമാക്കി. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിന് ഈടില്ലാതെ നല്‍കുന്ന വായ്പയാണ് മൈക്രോഫിനാന്‍സ് പരിധിയില്‍ വരുന്നത്.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്ത അതിദരിദ്ര വിഭാഗങ്ങളാണ് മൈക്രോഫിനാന്‍സ് മേഖലയുടെ ഉപഭോക്താക്കള്‍. സാധാരണക്കാരായ വീട്ടമ്മമാര്‍ക്കും, കൃഷിക്കാര്‍ക്കും, സ്വയം തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഇത്തരം ലോണുകള്‍. വലിയ ലാഭം കണക്കാക്കാതെ, കുറഞ്ഞ വരുമാനക്കാര്‍ക്ക് ചെറിയ വായ്പകള്‍ നല്‍കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, , സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, നേതൃത്വ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുക എന്നിങ്ങനെ വ്യത്യസ്ത ചുമതലകള്‍ വാഗ്ദാനം ചെയ്ത് വായ്പയെടുക്കുന്നവര്‍ക്ക് സഹായകരമായി വര്‍ത്തിക്കുക എന്നിവയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ചുമതല.

വായ്പാ സംഘങ്ങള്‍, ചെറിയ വാണിജ്യ ബാങ്കുകള്‍, ദരിദ്രര്‍ക്ക് സാമ്പത്തിക സേവനങ്ങളും സഹായങ്ങളും നല്‍കുന്ന സാമ്പത്തിക സഹകരണ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണ് എംഎഫ്‌ഐ കള്‍. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്, സ്വയം സഹായ സംഘം , ഗ്രാമീണ ബാങ്കുകള്‍, ഗ്രാമീണ സഹകരണ സംഘങ്ങള്‍ എന്നിവയൊക്കെ ഇന്ത്യയിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

എന്നാല്‍ ലാഭത്തിനായി ഈ മേഖലയില്‍ വായ്പകള്‍ നല്‍കുന്ന നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന പലിശയും മറ്റ് ചാര്‍ജ്ജുകളും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സാധാരണക്കാരനെ തള്ളിയിടുന്നത്.

Tags:    

Similar News