യുട്യൂബിലൂടെ അന്നം തേടുന്നവര്‍ 6.83 ലക്ഷം; സർക്കാരിന് വരുമാനം 6,800 കോടി രൂപ
ഡെല്‍ഹി: യുട്യൂബ് വീഡിയോ വ്‌ളോഗുകള്‍ രാജ്യത്ത് സൃഷ്ടിച്ചത് 6.83 ലക്ഷത്തോളം തൊഴിലവസരങ്ങള്‍. കൂടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് യുട്യൂബിന്റെ സംഭാവന 6800 കോടി രൂപ. യുട്യൂബ് വ്‌ളോഗര്‍മാര്‍ 2020 ല്‍ വീഡിയോ വ്‌ളോഗിങ് വഴി നേടിയ വരുമാനമാണിത്. ഇന്ത്യയില്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വന്‍ സ്വാധീനമാണ് യുട്യൂബ് ചെലുത്തിയതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് നടത്തിയ പഠനം പറയുന്നു. യുട്യൂബിന്റെ വളരുന്ന ഇക്കോസിസ്റ്റം രാജ്യത്ത് ഗണ്യമായ സാമ്പത്തിക മൂല്യം സൃഷ്ടിച്ചു എന്നും ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന നല്‍കുന്നതിനൊപ്പം 6.83 […]
ഡെല്‍ഹി: യുട്യൂബ് വീഡിയോ വ്‌ളോഗുകള്‍ രാജ്യത്ത് സൃഷ്ടിച്ചത് 6.83 ലക്ഷത്തോളം തൊഴിലവസരങ്ങള്‍. കൂടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് യുട്യൂബിന്റെ സംഭാവന 6800 കോടി രൂപ. യുട്യൂബ് വ്‌ളോഗര്‍മാര്‍ 2020 ല്‍ വീഡിയോ വ്‌ളോഗിങ് വഴി നേടിയ വരുമാനമാണിത്.
ഇന്ത്യയില്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വന്‍ സ്വാധീനമാണ് യുട്യൂബ് ചെലുത്തിയതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് നടത്തിയ പഠനം പറയുന്നു. യുട്യൂബിന്റെ വളരുന്ന ഇക്കോസിസ്റ്റം രാജ്യത്ത് ഗണ്യമായ സാമ്പത്തിക മൂല്യം സൃഷ്ടിച്ചു എന്നും ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന നല്‍കുന്നതിനൊപ്പം 6.83 ലക്ഷത്തോളം സമാന്തര തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
യുട്യൂബ് പ്ലാറ്റ്‌ഫോമില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനു പുറമെ, ആഗോള തലത്തില്‍ ആരാധകരെ നേടാനും ബ്രാന്‍ഡ് പങ്കാളിത്തത്തിലൂടെ ഒന്നിലധികം വരുമാന മാര്‍ഗമുണ്ടാക്കാനും ആളുകളെ സഹായിക്കും.
ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ കമ്പനികളുടെ വലിയ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ 44.8 കോടി ജനങ്ങള്‍ യുട്യൂബ് ഉപഭോക്താക്കളും 53 കോടി പേര്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളും 41 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളും 21 കോടി ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരും 1.75 കോടി പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവരുമാണ്.