പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തിൽ കണ്ടെത്താൻ സഹായിക്കുന്ന രക്തപരിശോധനയ്ക്ക് അംഗീകാരം
മുംബൈ: പ്രാരംഭ ഘട്ടത്തില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) 'ബ്രേക്ക്ത്രൂ പദവി' അനുവദിച്ചതായി ഡാറ്റാര്‍ കാന്‍സര്‍ ജനറ്റിക്‌സ് . 55 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തില്‍ തന്നെ കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന ആദ്യത്തെ രക്തപരിശോധനയാണിത്. യുഎസ്എഫ്ഡിഎയില്‍ നിന്ന് ബ്രേക്ക്ത്രൂ ഡിവൈസ് പദവി ലഭിച്ച കമ്പനിയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. കഴിഞ്ഞ വര്‍ഷം അവസാനം, സ്തനാര്‍ബുദം കണ്ടെത്തുന്ന ടെസ്റ്റിന് കമ്പനിക്ക് ഈ പദവി ലഭിച്ചിരുന്നു. പരിശോധനയ്ക്ക് 5 മില്ലി […]
മുംബൈ: പ്രാരംഭ ഘട്ടത്തില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) 'ബ്രേക്ക്ത്രൂ പദവി' അനുവദിച്ചതായി ഡാറ്റാര്‍ കാന്‍സര്‍ ജനറ്റിക്‌സ് . 55 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തില്‍ തന്നെ കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന ആദ്യത്തെ രക്തപരിശോധനയാണിത്.
യുഎസ്എഫ്ഡിഎയില്‍ നിന്ന് ബ്രേക്ക്ത്രൂ ഡിവൈസ് പദവി ലഭിച്ച കമ്പനിയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. കഴിഞ്ഞ വര്‍ഷം അവസാനം, സ്തനാര്‍ബുദം കണ്ടെത്തുന്ന ടെസ്റ്റിന് കമ്പനിക്ക് ഈ പദവി ലഭിച്ചിരുന്നു. പരിശോധനയ്ക്ക് 5 മില്ലി രക്തം ആവശ്യമാണ്. പ്രോസ്റ്റേറ്റ് അഡിനോകാര്‍സിനോമയ്ക്ക് പ്രത്യേകമായുള്ള സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ സെല്ലുകള്‍ (സിടിസി) കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് രക്തപരിശോധന. 99 ശതമാനം കൃത്യതയോടെ പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറിനെ ഈ പരിശോധനയ്ക്ക് കണ്ടെത്താനാകും.
2020-ല്‍ മാത്രം രാജ്യത്ത് ഏകദേശം 35,000 പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കണക്ക് ഓരോ വര്‍ഷവും വര്‍ധിക്കും. നിര്‍ഭാഗ്യവശാല്‍, മിക്ക പ്രോസ്റ്റേറ്റ് കാന്‍സര്‍ കേസുകളും മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്ന ഘട്ടങ്ങളിലാണ് കണ്ടെത്തുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍, കാന്‍സര്‍ ടിഷ്യു നീക്കം ചെയ്യാന്‍ കഴിയുന്ന രോഗശമന ശസ്ത്രക്രിയകള്‍ പ്രായോഗികമല്ല. ക്യാന്‍സര്‍ പ്രോസ്റ്റേറ്റില്‍ നിന്ന് പടരാത്ത ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍, രോഗം ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഏകദേശം 75% പ്രോസ്റ്റേറ്റ് ബയോപ്‌സികളും ദോഷമല്ല, മുന്‍കൂട്ടി അറിഞ്ഞാല്‍ ഇവ ഒഴിവാക്കാനാകുമെന്നും ബയോപ്‌സി ആവശ്യമുള്ളവരും അല്ലാത്തവരുമായ രോഗികളെ കൃത്യമായി തീരുമാനിക്കാന്‍ ഡാറ്റാര്‍ ടീമിന്റെ പുതിയ രക്തപരിശോധന ഡോക്ടര്‍മാരെ സഹായിക്കുമെന്നും മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ആന്‍ഡ് പ്രിസിഷന്‍ ഓങ്കോളജി ആന്‍ഡ് ഓങ്കോളജി റിസര്‍ച്ച് ഡയറക്ടര്‍ ഡോ.സെവന്തി ലിമായേ പറഞ്ഞു.