ജമ്മു കശ്മീര്‍ മെട്രോ അംഗീകാരം അവസാന ഘട്ടത്തില്‍: ഹര്‍ദീപ് പുരി
ജമ്മു, ശ്രീനഗര്‍ നഗരങ്ങളിലെ മെട്രോ റെയില്‍ പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പൊതുനിക്ഷേപ ബോര്‍ഡിന്റെ (പിഐബി) അന്തിമ അനുമതിയിലാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ജമ്മു- കശ്മീര്‍ റിയല്‍ എസ്റ്റേറ്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരില്‍ മെട്രോ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അവ പിഐബി അനുമതിയുടെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ജമ്മുവിന് പുറത്തുള്ള നിര്‍ദ്ദിഷ്ട എയിംസ് ആശുപത്രിയിലേക്ക് മെട്രോ പദ്ധതികള്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]
ജമ്മു, ശ്രീനഗര്‍ നഗരങ്ങളിലെ മെട്രോ റെയില്‍ പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പൊതുനിക്ഷേപ ബോര്‍ഡിന്റെ (പിഐബി) അന്തിമ അനുമതിയിലാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ജമ്മു- കശ്മീര്‍ റിയല്‍ എസ്റ്റേറ്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരില്‍ മെട്രോ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അവ പിഐബി അനുമതിയുടെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ജമ്മുവിന് പുറത്തുള്ള നിര്‍ദ്ദിഷ്ട എയിംസ് ആശുപത്രിയിലേക്ക് മെട്രോ പദ്ധതികള്‍ നീട്ടണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിയമവും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം കൊണ്ടുവന്ന മോഡല്‍ ടെനന്‍സി നിയമവും നടപ്പിലാക്കിയതിന് ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.