ചെനാബ് റെയില്‍വേ പാലത്തിലെ ട്രയല്‍ റണ്‍ വിജയകരം
- മെമു ട്രെയിന്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം
- പാതയിലെ റെയില്‍ ഗതാഗതം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍
ജമ്മുകശ്മീരിലെ ചെനാബ് റെയില്‍വേ പാലത്തിന് പ്രാധാന്യം ഏറെയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമെന്ന ബഹുമതി ചെനാബ് നദിക്കുകുറുകെയുള്ള ഈ പാലത്തിനാണ്. ഇത് നിര്‍മ്മിച്ചിരിക്കുന്നത് നദിക്ക് മുകളില്‍ 359 മീറ്ററര്‍ ഉയരത്തിലും. എഞ്ചിനീയറിംഗിലെ അത്ഭുമായ പാലത്തിന് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണുള്ളത്. ഇപ്പോള്‍ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍ വിജയകരമായ ട്രയല്‍ റണ്‍ നടത്തിയിരിക്കുന്നു. അതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയിയില്‍ ഇപ്പോള്‍ തരംഗമാണ്.
ചെനാബ് റെയില്‍വേ പാലം റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. പാതയിലെ റെയില്‍ ഗതാഗതം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ട്രയല്‍ റണ്ണിന്റെ വീഡിയോയില്‍, ജമ്മു കശ്മീരിലെ മനോഹരമായ പര്‍വതങ്ങളുടെ പശ്ചാത്തലത്തില്‍, ചെനാബ് നദിക്ക് മുകളിലൂടെ ഉയരമുള്ള റെയില്‍വേ പാലത്തിലൂടെ ഒരു ട്രെയിന്‍ കടന്നുപോകുന്നത് കാണാം. മെമു ട്രെയിന്‍ ഉപയോഗിച്ചായിരുന്നു ട്രയല്‍ റണ്‍ നടത്തിയത്.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പുതിയ നാഴികക്കല്ല് സോഷ്യല്‍ മീഡിയയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിക്ക് കീഴിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാത വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.
48.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബനിഹാല്‍-സങ്കല്‍ദാന്‍ ഭാഗം ഉള്‍പ്പെടുന്ന പദ്ധതി 2024 ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. 118 കിലോമീറ്റര്‍ ഖാസിഗുണ്ട്-ബാരാമുള്ള സ്‌ട്രെച്ച് ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം 2009 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 18 കിലോമീറ്റര്‍ ബനിഹാല്‍-ഖാസിഗുണ്ട് സെക്ഷന്‍ 2013 ജൂണിലും 25 കിലോമീറ്റര്‍ ഉധംപൂര്‍-കത്ര സെക്ഷന്‍ 2014 ജൂലൈയിലും തുറന്നു.
1,315 മീറ്റര്‍ നീളമുള്ള ചെനാബ് പാലം, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയ്ക്ക് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ്.