ഇന്‍ഫ്രാ പ്രോജക്ടുകള്‍ വിലയിരുത്തി നെറ്റ്വര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പ്

  • ജമ്മു കശ്മീരിലെ ദേശീയ പാത പദ്ധതി വിലയിരുത്തി
  • ഗുഡൂര്‍-റെനിഗുണ്ട മൂന്നാം റെയില്‍ പാതയും വികസിപ്പിക്കും

Update: 2024-06-15 15:58 GMT

നെറ്റ്വര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പ് (എന്‍പിജി) റോഡ്, റെയില്‍വേ, നഗരകാര്യ മന്ത്രാലയങ്ങളില്‍ നിന്നുള്ള മൂന്ന് അടിസ്ഥാന സൗകര്യ പദ്ധതികള്‍ വിലയിരുത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.

പിഎം ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനിന്റെ (എന്‍എംപി) തത്ത്വങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതികള്‍ വിലയിരുത്തിയത്.

ജമ്മു കശ്മീരിലെ ദേശീയ പാത പദ്ധതി, ആന്ധ്രാപ്രദേശിലെ ഗുഡൂര്‍-റെനിഗുണ്ട മൂന്നാം റെയില്‍ പാത, മഹാരാഷ്ട്രയിലെ പൂനെ മെട്രോ ലൈന്‍ വിപുലീകരണം എന്നിവയാണ് മൂന്ന് പദ്ധതികള്‍.

'ഈ പദ്ധതികള്‍ രാഷ്ട്രനിര്‍മ്മാണത്തിനും വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിക്കുന്നതിനും ഗണ്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങളും പ്രദാനം ചെയ്യുന്നതാണ്. അതുവഴി പ്രദേശങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നല്‍കുന്നതിനും ഇവ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News