ഇന്ത്യ ലോകത്തിന് തിളക്കമുള്ള പ്രകാശമാകും: റിതേഷ് അഗര്‍വാള്‍

  • സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി ഇന്ത്യ മാറി
  • യുവാക്കള്‍ ആഗോളതലത്തില്‍ പുതുമകള്‍ക്ക് ശ്രമിക്കുന്നു
  • ഇന്ന് സംരംഭ അവസരങ്ങള്‍ പിന്തുടരുന്നത് അനായാസമായി

Update: 2023-05-27 15:50 GMT

ഇന്ത്യ ലോകത്തിന് തിളക്കമുള്ള പ്രകാശമാകുമെന്ന് ഹോസ്പിറ്റാലിറ്റി, ട്രാവല്‍-ടെക് സ്ഥാപനമായ ഒയോ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിതിനോട് അനുബന്ധിച്ച് നടന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒല റൈഡ് ഷെയറിംഗ്, ഒയോ റൂമുകള്‍, പേടിഎം തുടങ്ങിയ പുതു സേവനങ്ങള്‍ സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. അവ ഇന്ന് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ ഒമ്പത് വര്‍ഷം മുമ്പ് ഇതൊന്നും നിലവില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'എന്റെ അഭിപ്രായത്തില്‍, ഇന്ത്യ ലോകത്തിന് തിളങ്ങുന്ന വെളിച്ചമായിരിക്കും, തീര്‍ച്ചയായും സ്റ്റാര്‍ട്ടപ്പുകളെ നയിക്കുന്ന ഇന്ത്യയിലെ യുവാക്കള്‍ ലോകത്തെ നയിക്കും,' അഗര്‍വാള്‍ പറഞ്ഞു.2014-ല്‍ ആരംഭിച്ച ഒയോയ്ക്ക് ഒമ്പത് വര്‍ഷം പഴക്കമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യമാത്രം മുന്നോട്ട് നീങ്ങിയ ഒരൊറ്റ ആവാസവ്യവസ്ഥയ്ക്ക് കമ്പനി സാക്ഷ്യം വഹിച്ചു. ഒമ്പത് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം ഏകദേശം 300 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം 'ഒന്നുമില്ലായ്മയില്‍' സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ചെറുപട്ടണങ്ങളില്‍ നിന്നുള്ള നിരവധി ചെറുപ്പക്കാര്‍ ഇന്ന് വലിയ സംരംഭകരാകാന്‍ മാത്രമല്ല, ആഗോളതലത്തില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാനും ശ്രമിക്കുന്നു.

യുവാക്കള്‍ക്കുള്ള ഉപദേശം ചോദിച്ചപ്പോള്‍, മികവിന്റെ പിന്തുടരലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ സ്വപ്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യുവാക്കളെ നിരുത്സാഹപ്പെടുത്തരുതെന്നും അദ്ദേഹം പറയുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച നിരവധി പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ താന്‍ സാക്ഷ്യം വഹിച്ചതായി ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷാ വീഡിയോ സന്ദേശത്തില്‍ നേരത്തെ കോണ്‍ക്ലേവില്‍ പറഞ്ഞു.

കോവിഡ് പാന്‍ഡെമിക് സമയത്ത് രാജ്യത്തിന്റെ മികച്ച പ്രവര്‍ത്തനം നാം കണ്ടതാണ്. ആഗോളതലത്തില്‍ തന്നെ മികവു പുലര്‍ത്തിയ രാജ്യം അതിനെ പ്രതിരോധിക്കുന്നതിനും ലോകം സാക്ഷിയായി. അന്ന് കണ്ടെത്തിയ മരുന്നിന്റെ വിപണനം കൊണ്ടും നാം ശ്രദ്ധേയരായി.

'രാജ്യത്ത് ഒരു ബില്യണിലധികം ആളുകള്‍ക്ക് രണ്ട് ബില്യണിലധികം വാക്സിനേഷനുകള്‍ ഉണ്ടായിരുന്നു.ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ ലോകത്തിലെ ഏറ്റവും വലിയ മാസ് വാക്സിനേഷന്‍ സംരംഭം അന്ന് നടന്നു. മറ്റ് രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ അയക്കുന്നതിലും രാജ്യം മടികാട്ടിയില്ല. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മജുംദാര്‍ പറഞ്ഞു.

ഒരു വനിതാ സംരംഭകയും രാജ്യത്തെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരില്‍ ഒരാളും ആയതിനാല്‍, സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് സന്തോഷകരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

''പുതിയ സ്റ്റാര്‍ട്ടപ്പുകളെ നിരവധി സംരംഭങ്ങളുമായി സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന രീതി കാണുന്നത് വളരെ ആവേശകരമാണ്, ഇത് അവര്‍ക്ക് സംരംഭക അവസരങ്ങള്‍ പിന്തുടരുന്നത് എളുപ്പമാക്കുന്നു,'' മജുംദാര്‍ പറഞ്ഞു.

Tags:    

Similar News