സ്റ്റാർട്ടപ്പുകൾക്കും ശനിദശ തുടങ്ങിയോ? നിക്ഷേപത്തില്‍ 17 ശതമാനം ഇടിവ്
ഡെല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുറയുന്നുവെന്ന് നാസ്‌കോം റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് മുന്‍പാദത്തെ അപേക്ഷിച്ച് 17 ശതമാനം ഇടിഞ്ഞ് 6 ബില്യണ്‍ യുഎസ് ഡോളറായെന്ന് (ഏകദേശം 48,000 കോടി രൂപ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തിലും 17 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇടപാട് മൂല്യത്തില്‍ കുറവുണ്ടായിട്ടും, വളര്‍ച്ചാ ഘട്ടത്തില്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഫണ്ടിംഗ് വര്‍ധിച്ചുകൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തുണ്ടായ 16 വന്‍കിട […]
ഡെല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുറയുന്നുവെന്ന് നാസ്‌കോം റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് മുന്‍പാദത്തെ അപേക്ഷിച്ച് 17 ശതമാനം ഇടിഞ്ഞ് 6 ബില്യണ്‍ യുഎസ് ഡോളറായെന്ന് (ഏകദേശം 48,000 കോടി രൂപ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തിലും 17 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇടപാട് മൂല്യത്തില്‍ കുറവുണ്ടായിട്ടും, വളര്‍ച്ചാ ഘട്ടത്തില്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഫണ്ടിംഗ് വര്‍ധിച്ചുകൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തുണ്ടായ 16 വന്‍കിട ഡീലുകളാണ് ആറ് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം കണ്ടെത്താന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല ഇക്കാലയളവില്‍ നാലു പുതിയ യൂണികോണുകള്‍ ഉണ്ടായെന്നും യൂണികോണ്‍ പട്ടികയിലേക്ക് പുതിയതായി 20 കമ്പനികളാണ് വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആകെ നിക്ഷേപത്തിന്റെ 26 ശതമാനവും ഫിന്‍ടെക്ക് മേഖലയിലേക്കാണ് വന്നിരിക്കുന്നത്.
ക്രെഡ്, ഡെയ്‌ലി ഹണ്ട് പോലുള്ള വലിയ ഡീലുകള്‍ ഫിന്‍ടെക്, മീഡിയ, വിനോദ മേഖലകളിലെ മൊത്തം നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമായി. മൊത്തം ഫണ്ടിംഗിന്റെ 45 ശതമാനവും ഈ ഇടപാടുകളില്‍ നിന്നുമാണ്. ഡെയ്‌ലി ഹണ്ട്, ഷെയര്‍ ചാറ്റ് എന്നീ കമ്പനികള്‍ക്ക് ലഭിച്ച ഫണ്ടിംഗുകളില്‍ മിക്കതും 100 മില്യണ്‍ യുഎസ് ഡോളറിന് മുകളിലാണ്.