തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; ഇപ്രാവിശ്യം ഹരിതച്ചമയമാകും

  • ഉപയോഗിച്ച ശേഷം വലിച്ചെറിയാതെ കുപ്പികളും കവറുകളും പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ ഏല്‍പ്പിച്ചാല്‍ സമ്മാനങ്ങള്‍ നേടാം
  • ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, തൃപ്പൂണിത്തറ മുന്‍സിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിലാണു ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്
  • അത്തച്ചമയം ഈ വര്‍ഷം പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തപ്പെടുന്നത്

Update: 2023-08-19 04:36 GMT

ഇപ്രാവിശ്യം തൃപ്പൂണിത്തുറ അത്തച്ചമയം ഹരിതച്ചമയമാകും. ഓഗസ്റ്റ് 20നാണ് തൃപ്പൂണിത്തുറ അത്തച്ചമയം. നടന്‍ മമ്മൂട്ടി അത്തച്ചമയ ചടങ്ങില്‍ അതിഥിയായിരിക്കും.

അത്തച്ചമയം ഹരിതച്ചമയമായി നടത്തുന്നതിന്റെ ഭാഗമായി സമ്മാനപദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ച ശേഷം വലിച്ചെറിയാതെ കുപ്പികളും ഐസ്‌ക്രീം കവറുകളും പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ ഏല്‍പ്പിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടാം.

അത്തച്ചമയം ഈ വര്‍ഷം പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തപ്പെടുന്നത്. ഉപയോഗിച്ച ശേഷം വസ്തുക്കള്‍ വലിച്ചെറിയാതെ നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, തൃപ്പൂണിത്തറ മുന്‍സിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിലാണു ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഉപയോഗിച്ച ശേഷമുള്ള ഐസ്‌ക്രീം കവറുകള്‍, കപ്പുകള്‍, കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കൗണ്ടറില്‍ ഏല്‍പ്പിച്ചാല്‍ സമ്മാനകൂപ്പണ്‍ ആ വ്യക്തിക്ക് നല്‍കും. തുടര്‍ന്ന് ചമയാഘോഷം നടത്തുന്ന നറുക്കെടുപ്പിലൂടെ നൂറിലധികം സമ്മാനങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News