മെഷിനറി എക്‌സ്‌പോ ഫെബ്രുവരി 10 മുതല്‍ 13 വരെ കൊച്ചിയിൽ
- 130 ലധികം പ്രദര്‍ശനശാലകളുമായിരിക്കും
ഫെബ്രുവരി 10 മുതൽ 13 വരെ കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോ 2024 ൻ്റെ ലോഗോ ശനിയാഴ്ച നിയമ, വ്യവസായ, കയർ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. മെഷിനറി എക്‌സ്‌പോയുടെ ആറാമത് പതിപ്പ് കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെൻ്ററിലാണ് നടക്കുകയെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പ്രോത്സാഹനത്തിനായി അത്യാധുനിക സാങ്കേതിക വിദ്യകളും നിർമ്മാണ പരിഹാരങ്ങളും പ്രദർശിപ്പിക്കാനാണ് മെഷിനറി എക്സ്പോ 2024 ലക്ഷ്യമിടുന്നത്. എക്‌സ്‌പോയുടെ ആറാം പതിപ്പാണ് വരാനിരിക്കുന്നത്. 130 ലധികം പ്രദര്‍ശനശാലകളുമായിരിക്കും.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും എക്‌സ്‌പോ സംഘാടക സമിതി കൺവീനറുമായ നജീബ് പി.എ, അസിസ്റ്റൻ്റ് ഡയറക്ടർ പ്രണബ് ജി എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മെഷീന്‍ ടൂളുകള്‍, ഓട്ടോമേഷന്‍ ടെക്‌നോളജീസ്, സിഎന്‍സി മെഷീനുകള്‍ ആന്‍ഡ് സിസ്റ്റംസ് എസ്പിഎമ്മുകള്‍, വിവിധ മേഖലകള്‍ക്കായുള്ള മറ്റ് നൂതന പ്രോസസ്സിംഗ്, പാക്കേജിംഗ് മെഷിനറികള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കി ടെക്‌നോളജിയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം.
സാങ്കേതിക വികസനം, മെഷിനറികളുടെ ലൈവ് ഡെമോ, മറ്റ് സാങ്കേതിക വാണിജ്യ വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഭാവി സംരംഭകര്‍ക്ക് പ്രദര്‍ശനം സഹായിക്കും.
കൂടുതല്‍ സംരംഭകരുമായി സംവദിക്കുന്നതിനും വിവിധ മേഖലകളില്‍ പരിചയം ഉണ്ടാകുന്നതിനും ഈ എക്സിബിഷൻ സഹായകമാകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
അങ്കമാലിയിലാണ് 2016 ൽ ഒന്നാം മെഷിനറി എക്‌സ്‌പോ നടന്നത്. എറണാകുളത്ത് കലൂർ രണ്ടാം എക്‌സ്‌പോ അരങ്ങേറിയപ്പോൾ തേക്കിൻകാട് മൈതാനത്തായിരുന്നു മൂന്നാം മെഷിനറി എക്‌സ്‌പോ. നാല് അഞ്ചും എക്സ്പൊകളും എറണാകുളത്തുതന്നെയാണ് നടന്നത്.
കൂടുതൽ വിവരങ്ങൾ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ: 0484-2421432, 2421461; മൊബൈൽ: 9744490573, 9188401707, 9526076176, 9496729237. ഇ- മെയിൽ:machineryexpokerala@gmail.com; വെബ്സൈറ്റ്: https://machineryexpokerala.in/expo