ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്; കാവിന്‍ ക്വിന്റലിന് ഇരട്ട വിജയം
- ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ (എംഎംആര്‍ടി) പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളിലായിരുന്നു മത്സരം.
കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023 സീസണിന്റെ നാലാം റൗണ്ടില്‍ കാവിന്‍ ക്വിന്റലിന് ഇരട്ട വിജയം. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ (എംഎംആര്‍ടി) പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളിലായിരുന്നു മത്സരം. എന്‍എസ്എഫ്250ആര്‍ വിഭാഗത്തിന്റെ നാലാം റൗണ്ടിന്റെ ആദ്യ റേസില്‍ കാവിന്‍ ക്വിന്റല്‍ ഒന്നാമതെത്തി. മലയാളി താരം മൊഹ്സിന്‍ പി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റഹീഷ് ഖത്രിക്കാണ് മൂന്നാം സ്ഥാനം.
രണ്ടാം റേസിലും കാവിന്‍ ക്വിന്റല്‍ ട്രാക്കിലെ ഏറ്റവും വേഗമേറിയ താരമായി തുടര്‍ന്നു. ആറ് ലാപ്പുകളുള്ള മത്സരത്തില്‍ മൊത്തം 11:20.815 സമയം കൊണ്ടാണ് കാവിന്‍ തന്റെ ലീഡ് നിലനിര്‍ത്തിയത്. മൊഹ്സിന്‍ പി രണ്ടാം സ്ഥാനം നേടി. ഹോണ്ടയുടെ ഉപദേശകരുടെയും പരിചയസമ്പന്നരായ റൈഡര്‍മാരുടെയും കീഴില്‍ തങ്ങളുടെ യുവ റൈഡര്‍മാര്‍ ഓരോ റൗണ്ടിലും മെച്ചപ്പെടുന്നുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.