ന്യൂസലന്‍ഡ് മത്സരങ്ങള്‍ ഇനി സോണി പിക്‌ചേഴ്‌സില്‍ ആസ്വദിക്കാം

  • ഏഴ് വര്‍ഷത്തേക്കാണ് ന്യൂസിലന്‍ഡ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയത്.
  • 24 മത്സരങ്ങള്‍ സോണിയിലൂടെ ആസ്വദിക്കാം
  • ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ലേലം ഉടന്‍ ഉണ്ടായേക്കും

Update: 2024-03-27 05:51 GMT

ഇന്ത്യന്‍ വിപണിയിലെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മീഡിയാ അവകാശങ്ങള്‍ ഏറ്റെടുത്ത് സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യ (എസ്പിഎന്‍ഐ). 100 മില്യണ്‍ ഡോളറാണ് ഇടപാട് മൂല്യം. ഏതാണ്ട് 833 കോടി രൂപ. ഏഴ് വര്‍ഷത്തേക്കാണ് സംപ്രേക്ഷണാനുമതി നേടിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് മീഡിയാ വിപണിയിലെ ഏറ്റെടുക്കലുമായി സോണി മുന്നേറുകയാണ്. ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ മീഡിയാ അവകാശങ്ങള്‍ സോണി ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

ഈ മെയ് മുതല്‍ 2031 ഏപ്രില്‍ വരെ ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ന്യൂസിലന്‍ഡിന്റെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. ടെസ്റ്റ് മത്സരങ്ങള്‍, ഏകദിനങ്ങള്‍, ടി20 മത്സരങ്ങള്‍ എന്നിവയടക്കമുള്ള 24 മത്സരങ്ങള്‍ അടങ്ങുന്ന രണ്ട് ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യന്‍ പര്യടനങ്ങളും കരാറില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ മികച്ച ടീമുകളിലൊന്നാണ് ന്യൂഡിലന്‍ഡ്. അതിനാല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മീഡിയാ അവകാശങ്ങള്‍ നേടുന്നത് സോണി പിക്‌ചേഴിസിന്റെ സ്‌പോര്‍ട്‌സ് വിഭാഗത്തെ ശക്തമാക്കുമെന്ന് സോണി പികചേഴ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ബിസിന്‌സ മേധാവി രാജേഷ് കൗള്‍ പറഞ്ഞു.

'നിലവിലെ മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളുടെ അവകാശങ്ങള്‍ക്കൊപ്പം പുതിയവയും ഞങ്ങള്‍ വിലയിരുത്തുകയാണ്. വളരെ ശ്രദ്ധാപൂര്‍വ്വമാണ് ക്രിക്കറ്റ് മേഖലയിലെ ഞങ്ങളുടെ ഇടപെടലുകള്‍,' കൗള്‍ പറഞ്ഞു.

ഇരു വിഭാഗത്തിനും ഈ സഹകരണം ആവേശം നല്‍കുന്നതാണെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡയാന പുകെഡാപു ലിന്‍ഡണ്‍ പറഞ്ഞു. 'സോണിയ്ക്ക് അവകാശപ്പെടാന്‍ ലോകോത്തര സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ ഉള്ളതാണ്. ഇന്ത്യയിലെ പ്രീമിയര്‍ സ്‌പോര്‍സ് ഉള്ളടക്ക ദാതാക്കളിലൊന്നാണ് ഇവര്‍. അതിനാല്‍ ഈ സഹകരണത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്,' അവര്‍ പറഞ്ഞു.

സ്റ്റാര്‍ ഇന്ത്യയുമായുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മീഡിയ അവകാശ കരാര്‍ കാലഹരണപ്പെട്ടു. ഈ വര്‍ഷം ഈ പ്രോപ്പര്‍ട്ടി ലേലത്തിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ സീ എന്റര്‍ടൈന്‍മെന്റുമായുള്ള ലയന കരാര്‍ തകര്‍ന്നതിന് ശേഷം കമ്പനി നടത്തുന്ന രണ്ടാമത്തെ പ്രധാന കായിക അവകാശ ഏറ്റെടുക്കലാണിത്.

ക്രിക്കറ്റ്, ഫൂട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ബാഡ് മിന്റണ്‍, ഫീല്‍ഡ് ഹോക്കി, ഗോള്‍ഫ് തുടങ്ങി വിവിധ കായിക മത്സരങ്ങളില്‍ വിവധ ടീമുകളുടെ സോണി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിട്ടുണ്ട്.


Tags:    

Similar News