ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്: ഫൈനല്‍ റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം
കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023 സീസണിന്റെ അവസാന റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ്് ഇന്ത്യ ടീം. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ (എംഎംആര്‍ടി) പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളിലാണ് മത്സരം. പന്ത്രണ്ട് പേരാണ് മത്സരിക്കുന്നത്.
എന്‍എസ്എഫ്250ആര്‍ വിഭാഗം നാലാം റൗണ്ടിന്റെ ആദ്യ റേസില്‍ കാവിന്‍ ക്വിന്റല്‍ ഒന്നാമതെത്തിയിരുന്നു. മലയാളി താരം മൊഹ്സിന്‍ പി രണ്ടാം സ്ഥാനത്തും, റഹീഷ് ഖത്രി മൂന്നാം സ്ഥാനത്തുമായിരുന്നു. രണ്ടാം റേസിലും കാവിന്‍ ക്വിന്റല്‍ ട്രാക്കിലെ ഏറ്റവും വേഗമേറിയ താരമായി. മൊഹ്സിന്‍ പി, ജോഹാന്‍ റീവ്സ് ഇമ്മാനുവല്‍ എന്നിവര്‍ക്കായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, തങ്ങളുടെ റൈഡര്‍മാര്‍ക്ക് ഉറച്ച പിന്തുണയും പരിശീലനവും നല്‍കുന്നതിന് ഹോണ്ട മെന്റര്‍മാര്‍ പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.