ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം; അടിമാലിയിലെ ഈ 'നീലക്കുറിഞ്ഞി' നാളെ വിരിയും

  • മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി എന്ന പേരില്‍ വിജ്ഞാന കേന്ദ്രം പൂര്‍ത്തീകരിച്ചത്.
;

Update: 2023-09-21 11:45 GMT
adimali biodiversity knowledge centre
  • whatsapp icon

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അടിമാലി ഹൈസ്‌കൂളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം നാളെ നാടിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

എ രാജ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥിയാകും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു സ്വാഗതം ആശംസിക്കും. നവകേരളം കര്‍മപദ്ധതി 2 സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടിഎന്‍ സീമ പദ്ധതി വിശദീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐഎഎസ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സാമുഹ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പശ്ചിമഘട്ട പ്രദേശങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കി മൂന്നാറിന്റെ സമ്പന്നമായ ജൈവവൈവിധ്യ അനുഭവം വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ ഏവര്‍ക്കും പകര്‍ന്നു നല്‍കുന്ന തരത്തിലുള്ള ത്രീഡി മോഡലുകള്‍, മാപുകള്‍, ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേകള്‍, ഓഡിയോ-വിഷ്വല്‍ യൂണിറ്റുകള്‍, ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍, പെയിന്റിങ്ങുകള്‍ എന്നിങ്ങനെ വിവിധങ്ങളായ സംവിധാനങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.

പ്രാദേശിക ഗോത്ര സംസ്‌കാരത്തെക്കുറിച്ചുള്‍പ്പെടെയുള്ള അവബോധം നല്‍കുന്ന വിജ്ഞാന കേന്ദ്രം മൂന്നാറിലേക്കും സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്ന പഠന-വിനോദ യാത്രാ സംഘങ്ങള്‍ക്ക് വേറിട്ടൊരു അനുഭവമാകും. തിങ്കള്‍ ഒഴികെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Tags:    

Similar News