സീഡ് ഫണ്ടിംഗിലൂടെ 2.65 മില്യണ്‍ ഡോളര്‍ നേടി ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പ് സീവ്

ഡെല്‍ഹി: ലിയോ ക്യാപിറ്റലും ബ്ലു വെഞ്ചേഴ്‌സും ചേര്‍ന്ന് നടത്തിയ സീഡ് ഫണ്ടിംഗിലൂടെ 2.65 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചുവെന്നറിയിച്ച് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സീവ്. നിലവിലെ റൗണ്ടില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ടുകള്‍ ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുന്നതിനും, സാങ്കേതിക ടീമിനെ വര്‍ധിപ്പിക്കുന്നതിനും, ഡി ആപ്പ് (DApp) ഡെവലപ്പര്‍മാര്‍ക്കും ആഗോള കോര്‍പ്പറേഷനുകള്‍ക്കുമിടയില്‍ അതിന്റെ വ്യാപ്തി ശക്തമാക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2021ല്‍ സ്ഥാപിതമായ സീവിന് 10,000-ത്തിലധികം ഡെവലപ്പര്‍മാരുണ്ട്. ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളുള്‍പ്പടെ കമ്പനിയുടെ സൊല്യുഷന്‍സ് ഉപയോഗിക്കുന്നുണ്ട്. വികേന്ദ്രീകൃത ഫിനാന്‍സ് (DeFi), എന്‍എഫ്ടികള്‍, […]

Update: 2022-06-14 06:51 GMT
ഡെല്‍ഹി: ലിയോ ക്യാപിറ്റലും ബ്ലു വെഞ്ചേഴ്‌സും ചേര്‍ന്ന് നടത്തിയ സീഡ് ഫണ്ടിംഗിലൂടെ 2.65 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചുവെന്നറിയിച്ച് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സീവ്. നിലവിലെ റൗണ്ടില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ടുകള്‍ ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുന്നതിനും, സാങ്കേതിക ടീമിനെ വര്‍ധിപ്പിക്കുന്നതിനും, ഡി ആപ്പ് (DApp) ഡെവലപ്പര്‍മാര്‍ക്കും ആഗോള കോര്‍പ്പറേഷനുകള്‍ക്കുമിടയില്‍ അതിന്റെ വ്യാപ്തി ശക്തമാക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. 2021ല്‍ സ്ഥാപിതമായ സീവിന് 10,000-ത്തിലധികം ഡെവലപ്പര്‍മാരുണ്ട്. ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പുകളുള്‍പ്പടെ കമ്പനിയുടെ സൊല്യുഷന്‍സ് ഉപയോഗിക്കുന്നുണ്ട്. വികേന്ദ്രീകൃത ഫിനാന്‍സ് (DeFi), എന്‍എഫ്ടികള്‍, വികേന്ദ്രീകൃത ഇന്‍ഷുറന്‍സ്, പ്രെഡിക്ഷന്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളില്‍ ആവേശകരമായ നൂതനാശയങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സീവ് സിഇഒ രവി ചാമ്രിയ പറഞ്ഞു.
ഏതൊരു കമ്പനിക്കും തുടര്‍ന്ന് പ്രവൃത്തിക്കാന്‍ ആവശ്യമായ മൂലധനം കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ഒരു കമ്പനിക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന മൂലധനമാണ് സീഡ് ഫണ്ടിംഗ് എന്നറിയപ്പെടുന്നത്.
ഒരു മരം നട്ടുവളര്‍ത്തുന്നതുമായി സീഡ് ഫണ്ടിംഗിനെ സാമ്യപ്പെടുത്താം. ബിസിനസ്സ് വളര്‍ത്താന്‍ സഹായിക്കുന്ന പ്രാരംഭഘട്ട സാമ്പത്തിക സഹായമാണ് 'സീഡ്' (വിത്ത്). കമ്പനി വളര്‍ന്ന് മരമായി വളരുമെന്ന പ്രതീക്ഷയിലാണ് സീഡ് ഫണ്ട് ഇറക്കുന്നത്. മാര്‍ക്കറ്റ് ഗവേഷണം, ഉല്‍പ്പന്നങ്ങളുടെ വികസനം തുടങ്ങിയ ബിസിനസിന്റെ ആദ്യ ഘട്ടത്തിന് സീഡ് ഫണ്ടിംഗ് ഒരു കമ്പനിയെ സഹായിക്കുന്നു. സീഡ് ഫണ്ടിംഗ് ഉപയോഗിച്ച്, ഒരു കമ്പനിക്ക് അതിന്റെ അന്തിമ ഉല്‍പ്പന്നങ്ങള്‍ എന്തായിരിക്കുമെന്നും ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ ആരാണെന്നും നിര്‍ണ്ണയിക്കാന്‍ സഹായം ലഭിക്കും.
Tags:    

Similar News