സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി - പ്രധാനമന്ത്രി
ഇന്ത്യയിൽ ഇപ്പോൾ സ്റ്റാർട്ടപ്പുകളുടെ എണ്ണം 70000 ആണ്. അതിൽ പലതും അതിവേഗം യൂണികോൺ കമ്പനികളായി മാറുന്നു- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2014 ൽ എന്റെ സർക്കാർ സ്ഥാനമേറ്റെടുക്കുമ്പോൾ 400 ൽ താഴെ സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത് . എട്ട് വർഷത്തിനിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നതിന്റെ തെളിവാണ് ഇത് . മധ്യപ്രദേശ് സർക്കാരിന്റെ സ്റ്റാർട്ടപ്പ് പോളിസി- 2022 പ്രഖ്യാപിച്ചു കൊണ്ട് യുവസംരംഭകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യയുടേത് . ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽതന്നെ […]
ഇന്ത്യയിൽ ഇപ്പോൾ സ്റ്റാർട്ടപ്പുകളുടെ എണ്ണം 70000 ആണ്. അതിൽ പലതും അതിവേഗം യൂണികോൺ കമ്പനികളായി
മാറുന്നു- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 2014 ൽ എന്റെ സർക്കാർ സ്ഥാനമേറ്റെടുക്കുമ്പോൾ 400 ൽ താഴെ സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത് .
എട്ട് വർഷത്തിനിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നതിന്റെ തെളിവാണ് ഇത് . മധ്യപ്രദേശ് സർക്കാരിന്റെ സ്റ്റാർട്ടപ്പ് പോളിസി- 2022 പ്രഖ്യാപിച്ചു കൊണ്ട് യുവസംരംഭകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യയുടേത് . ആരംഭിച്ചു ദിവസങ്ങൾക്കുള്ളിൽതന്നെ സ്റ്റാർട്ടപ്പുകൾ പലതും യൂണികോൺ ( 1 ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള ) കമ്പനികളായി മാറുകയാണ് . ഇന്ത്യയിലെ യുവാക്കളുടെ ശക്തിയും ദൃഢ നിശ്ചയവുമാണ് ഇതിന് കാരണം, മോഡി പറഞ്ഞു .
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി 650 ജില്ലകളിൽ സ്റ്റാർട്ടപ്പുകൾ ഉണ്ടായിവരുന്നു. ഇവയിൽ 50 ശതമാനവും രണ്ടും മൂന്നും നിരയിലുള്ള നഗരങ്ങളിലാണ് , പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് ഇപ്പോൾ കൂടുതൽ നിക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന .