സ്റ്റാംമ്പ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ്,  പിരിഞ്ഞു കിട്ടിയത് 1 ലക്ഷം കോടി

മുംബൈ :  സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാംമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയുടെ ആകെ വരുമാനത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളിലെ വരുമാനം 1,00,100 കോടി രൂപയായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ ഇത് കൂടുതലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 1,27,100 കോടി രൂപയുടെ വരുമാനമുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടത്തിയ സംസ്ഥാനതല വിശകലന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം […]

Update: 2022-03-20 06:12 GMT
മുംബൈ : സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാംമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയുടെ ആകെ വരുമാനത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളിലെ വരുമാനം 1,00,100 കോടി രൂപയായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ ഇത് കൂടുതലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 1,27,100 കോടി രൂപയുടെ വരുമാനമുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടത്തിയ സംസ്ഥാനതല വിശകലന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഓരോ സംസ്ഥാനത്തും പ്രതിമാസം ശരാശരി 12,500 കോടി രൂപ സ്റ്റാംമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുന്‍പ് പ്രതിമാസം 12,800 രൂപയാണ് പിരിഞ്ഞു കിട്ടിയിരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം തുക പിരിഞ്ഞു കിട്ടിയത്. 17,097 കോടി രൂപ. ആകെ കിട്ടിയ തുകയുടെ 17.1 ശതമാനമാണിത്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 12,800 കോടി, 8700 കോടി, 8400 കോടി എന്നിങ്ങനെ തുക പിരിഞ്ഞുകിട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Tags:    

Similar News