കാര്യക്ഷമത വർധിപ്പിക്കാൻ ആദായ നികുതി വകുപ്പോട് ധനമന്ത്രി

ഡെല്‍ഹി: ആദായ നികുതി റിട്ടേണ്‍, റീഫണ്ട്, പരാതി പരിഹാരം എന്നിവയില്‍ വേഗത്തിലുള്ള നടപടികള്‍ നടപ്പിലാക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായ നികുതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രത്യക്ഷ നികുതിയില്‍ നിന്നുള്ള പിരിവ് പരോക്ഷ നികുതിയേക്കാള്‍ കൂടുതലാണെന്ന് മന്ത്രി വ്യക്തമാക്കി. റീഫണ്ട് പ്രോസസ് ചെയ്യുന്നതിനുള്ള കൂടുതല്‍ കാര്യക്ഷമമായ വഴികള്‍ ഡിപ്പാര്‍ട്ട്മെന്റിന് മികച്ച അഭിപ്രായം നേടിക്കൊടുക്കുമെന്നു പറഞ്ഞ ധനമന്ത്രി റീഫണ്ട് ഇഷ്യൂവിലെ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. കൂടാതെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് സങ്കീര്‍ണ്ണമായ പരാതിയുമായി ബന്ധപ്പെട്ട കേസുകള്‍ […]

Update: 2022-10-01 03:54 GMT

ഡെല്‍ഹി: ആദായ നികുതി റിട്ടേണ്‍, റീഫണ്ട്, പരാതി പരിഹാരം എന്നിവയില്‍ വേഗത്തിലുള്ള നടപടികള്‍ നടപ്പിലാക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായ നികുതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രത്യക്ഷ നികുതിയില്‍ നിന്നുള്ള പിരിവ് പരോക്ഷ നികുതിയേക്കാള്‍ കൂടുതലാണെന്ന് മന്ത്രി വ്യക്തമാക്കി.

റീഫണ്ട് പ്രോസസ് ചെയ്യുന്നതിനുള്ള കൂടുതല്‍ കാര്യക്ഷമമായ വഴികള്‍ ഡിപ്പാര്‍ട്ട്മെന്റിന് മികച്ച അഭിപ്രായം നേടിക്കൊടുക്കുമെന്നു പറഞ്ഞ ധനമന്ത്രി റീഫണ്ട് ഇഷ്യൂവിലെ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

കൂടാതെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് സങ്കീര്‍ണ്ണമായ പരാതിയുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയിലേക്ക് അയയ്ക്കുന്ന സമീപനം പിന്തുടരാന്‍ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News