പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രത്യക്ഷ നികുതി പിരിവ്

ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച ബാക്കിനില്‍ക്കേ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകൾ പ്രകാരം വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള ആദായനികുതിപിരിവില്‍ മുന്‍കൊല്ലത്തെക്കാള്‍ 48 ശതമാനം വര്‍ധനവുണ്ടായതായി ധനമന്ത്രാലയം. മാര്‍ച്ച് 16 ലെ കണക്കനുസരിച്ച്, പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാള്‍ 42.5 ശതമാനം കൂടുതലണിതെന്നും ധനമന്ത്രാലയം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആകെ പ്രത്യക്ഷ നികുതി പിരിവ് 13.63 ലക്ഷം കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ ആകെ പ്രത്യക്ഷ നികുതി പിരിവ് 9.18 ലക്ഷം കോടി രൂപയും […]

Update: 2022-03-18 04:38 GMT

ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച ബാക്കിനില്‍ക്കേ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകൾ പ്രകാരം വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള ആദായനികുതിപിരിവില്‍ മുന്‍കൊല്ലത്തെക്കാള്‍ 48 ശതമാനം വര്‍ധനവുണ്ടായതായി ധനമന്ത്രാലയം. മാര്‍ച്ച് 16 ലെ കണക്കനുസരിച്ച്, പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാള്‍ 42.5 ശതമാനം കൂടുതലണിതെന്നും ധനമന്ത്രാലയം അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആകെ പ്രത്യക്ഷ നികുതി പിരിവ് 13.63 ലക്ഷം കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ ആകെ പ്രത്യക്ഷ നികുതി പിരിവ് 9.18 ലക്ഷം കോടി രൂപയും 2019-20ല്‍ രേഖപ്പെടുത്തിയ ആകെ പ്രത്യക്ഷ നികുതി പിരിവ് 9.56 ലക്ഷം കോടി രൂപയുമാണ്. പ്രത്യക്ഷ നികുതി വരുമാനം ഇത്തവണ ബജറ്റില്‍ കാണാക്കായിയത് 12.50 ലക്ഷം കോടി രൂപയായിരുന്നു.

മുന്‍കൂര്‍ നികുതിയായി ഇതുവരെ 6.62 ലക്ഷം കോടി രൂപ ലഭിച്ചു. മുന്‍കൊല്ലം ഇതേ കാലയളവില്‍ 1.87 കോടി രൂപയായിരുന്നു മുന്‍കൂര്‍ നികുതി. ഇന്നിത് 50.6 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് രാജ്യത്തിന്റെ സമ്പദ്ഘടന കുതിച്ചു മുന്നേറുന്നതിന്റെ ലക്ഷണമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ നികുതിവരുമാനമെന്ന് സര്‍ക്കാര്‍ വിലയിരുത്തി.

 

 

Tags:    

Similar News