വിപണിയിൽ മികച്ച അരങ്ങേറ്റം കുറിച്ച് രണ്ട് ഈ എസ്എംഇ കമ്പനികൾ. ഓസ്‌ട്രേലിയൻ പ്രീമിയം സോളാറും സ്വാൻ മൾട്ടിടെക്ക് ഓഹരികളുമാണ് ഇന്ന് എസ്എംഇ പ്ലാറ്റഫോമിൽ ലിസ്റ്റ് ചെയ്തത്.
ഓസ്‌ട്രേലിയൻ പ്രീമിയം സോളാർ ഓഹരികൾ 159 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 54 രൂപയിൽ നിവിനും 86 രൂപ ഉയർന്ന ഓഹരികൾ 140 രൂപയ്ക്കാണ് വിപണിയിലെത്തിയത്. ഇഷ്യൂ വഴി കമ്പനി 28.08 കോടി രൂപ സമാഹരിച്ചു. മോണോക്രിസ്റ്റലിൻ, പോളിക്രിസ്റ്റലിൻ സോളാർ മൊഡ്യൂളുകൾ നിർമ്മിക്കുകയും വീട്, കാർഷിക മേഖല, വാണിജ്യ ആവശ്യങ്ങൾക്കായി എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണ (ഇപിസി) സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഓസ്‌ട്രേലിയൻ പ്രീമിയം സോളാർ (ഇന്ത്യ).
ന്യൂ സ്വാൻ മൾട്ടിടെക്
സ്വാൻ മൾട്ടിടെക് ഓഹരികൾ ഇഷ്യൂ വിലയേക്കാൾ 90 ശതമാനം പ്രീമിയത്തിൽ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്തു. ഓഹരികൾ ഇഷ്യു വിലയായ 66 രൂപയിൽ നിന്ന് 59.40 രൂപ ഉയർന്ന് 125.4 രൂപയിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഒ യിലൂടെ കമ്പനി 33.11 കോടി രൂപ സമാഹരിച്ചു. ഓട്ടോമോട്ടീവ്, ആധുനിക കാർഷിക മേഖലകൾക്ക് എഞ്ചിനീയറിംഗ് ഭാഗങ്ങൾ നിർമിക്കുന്ന കമ്പനി സ്വാൻ മൾട്ടിടെക്ക്.