ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളും ഇടിഞ്ഞു; നഷ്ടം അഞ്ച് ലക്ഷം കോടിയോളം രൂപ

  • ടിസിഎസിനും റിലയന്‍സ് ഇന്‍ഡസ്ട്രീസിനും കനത്ത തിരിച്ചടി
  • ഓഹരിവിപണിയില്‍ 2022 ജൂണിനുശേഷമുള്ള ഏറ്റവും കുത്തനെയുള്ള പ്രതിവാര ഇടിവ്
  • ടിസിഎസിന്റെ എംക്യാപ് 1,10,550.66 കോടി രൂപ ഇടിഞ്ഞ് 15,08,036.97 കോടി രൂപയായി

Update: 2024-12-22 06:07 GMT

ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞയാഴ്ച 4,95,061 കോടി രൂപ ഇടിഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഏറ്റവും രൂക്ഷമായ തിരിച്ചടി നേരിട്ടു.

കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 4,091.53 പോയിന്റ് അഥവാ 4.98 ശതമാനം ഇടിഞ്ഞു.

ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് 2022 ജൂണിനുശേഷം ഏറ്റവും കുത്തനെയുള്ള പ്രതിവാര ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 4.77 ശതമാനം നഷ്ടം രേഖപ്പെടുത്തി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തോടെയാണ് ആഴ്ച ആരംഭിച്ചത്, ഇത് വിപണി വികാരത്തെ ഗണ്യമായി മാറ്റി.

'ചെയര്‍ ജെറോം പവലിന്റെ നേതൃത്വത്തില്‍, ഫെഡറല്‍ റിസര്‍വ് 2025-ല്‍ നാലുതവണ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇത് രണ്ടാക്കി കുറച്ചത് വിപണിയിലെ ആത്മവിശ്വാസം കെടുത്തി,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് പ്രവേഷ് ഗൂര്‍ പറഞ്ഞു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂലധനം (എംക്യാപ്) 1,10,550.66 കോടി രൂപ ഇടിഞ്ഞ് 15,08,036.97 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 91,140.53 കോടി രൂപ ഇടിഞ്ഞ് 16,32,004.17 കോടി രൂപയായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 76,448.71 കോടി രൂപ ഇടിഞ്ഞ് 13,54,709.35 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 59,055.42 കോടി രൂപ ഇടിഞ്ഞ് 8,98,786.98 കോടി രൂപയിലുമെത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 43,909.13 കോടി രൂപ ഇടിഞ്ഞ് 7,25,125.38 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 41,857.33 കോടി രൂപ കുറഞ്ഞ് 9,07,449.04 കോടി രൂപയിലുമെത്തി.

ഇന്‍ഫോസിസിന്റെ മൂല്യം 32,300.2 കോടി രൂപ ഇടിഞ്ഞ് 7,98,086.90 കോടി രൂപയായും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 20,050.25 കോടി രൂപ ഇടിഞ്ഞ് 5,69,819.04 കോടി രൂപയിലുമെത്തി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ എംക്യാപ് 12,805.27 കോടി രൂപ കുറഞ്ഞ് 5,48,617.81 കോടി രൂപയായും ഐടിസിയുടെ മൂല്യം 6,943.5 കോടി രൂപ കുറഞ്ഞ് 5,81,252.32 കോടി രൂപയായും എത്തി.

ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപന പദവി നിലനിര്‍ത്തി. തുടര്‍ന്ന് ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികളാണ്. 

Tags:    

Similar News