ആറ് മുന്‍നിര കമ്പനികളുടെ എംക്യാപ് ഒരു ലക്ഷം കോടി കടന്നു
- ടിസിഎസ്, എച്ച് ഡി എഫ് സി, എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവ ഇടിവ് നേരിട്ടു
- റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു
ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 കമ്പനികളില്‍ 6 എണ്ണത്തിന്റെയും സംയുക്ത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,07,366.05 കോടി രൂപ ഉയര്‍ന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കുമാണ്.
പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും നവംബര്‍ ഒന്നിന് ദീപാവലിയോടനുബന്ധിച്ച് ഒരു മണിക്കൂര്‍ പ്രത്യേക 'മുഹൂര്‍ത്ത് ട്രേഡിംഗ്' സെഷന്‍ നടത്തി, പുതിയ സംവത് 2081 ന് തുടക്കം കുറിച്ചു.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 321.83 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നേട്ടമുണ്ടാക്കിയപ്പോള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവ വിപണിയില്‍ ഇടിവ് നേരിട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 36,100.09 കോടി രൂപ ഉയര്‍ന്ന് 7,32,755.93 കോടി രൂപയായി.ഐസിഐസിഐ ബാങ്ക് വിപണി മൂല്യത്തില്‍ 25,775.58 കോടി രൂപ കൂട്ടി 9,10,686.85 കോടി രൂപയായി.
എല്‍ഐസിയുടെ മൂല്യം 16,887.74 കോടി രൂപ ഉയര്‍ന്ന് 5,88,509.41 കോടി രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 15,393.45 കോടി രൂപ ഉയര്‍ന്ന് 18,12,120.05 കോടി രൂപയായും ഉയര്‍ന്നു.
ഐടിസി 10,671.63 കോടി രൂപ കൂട്ടി, വിപണി മൂലധനം (എംക്യാപ്) 6,13,662.96 കോടി രൂപയായി.
ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 2,537.56 കോടി രൂപ ഉയര്‍ന്ന് 5,96,408.50 കോടി രൂപയിലെത്തി.
എന്നിരുന്നാലും, ഇന്‍ഫോസിസിന്റെ എംക്യാപ് 38,054.43 കോടി രൂപ കുറഞ്ഞ് 7,31,442.18 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെത് 27,299.54 കോടി രൂപ ഇടിഞ്ഞ് 9,20,299.35 കോടി രൂപയാവുകയും ചെയ്തു.
ടിസിഎസിന്റെ മൂല്യം 26,231.13 കോടി രൂപ ഇടിഞ്ഞ് 14,41,952.60 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ്പും കുറഞ്ഞു. അത് 3,662.78 കോടി രൂപ കുറഞ്ഞ് 13,26,076.65 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ഐസി എന്നിവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍.