ഗംഭീര അരങ്ങേറ്റവുമായി എസ്എംഇ ഓഹരികൾ; പ്രീമിയം 90% വരെ
- എംഫോഴ്‌സ് ഓട്ടോടെക് ഓഹരികൾ 90 ശതമാനം പ്രീമിയത്തോടെ വിപണിയിലെത്തി
- വാര്യ ക്രിയേഷൻസ് ഓഹരികൾ 90 ശതമാനം പ്രീമിയതോടെ ലിസ്റ്റ് ചെയ്തു
വാഹനങ്ങൾക്കുള്ള ഡ്രൈവ്ട്രെയിൻ ഭാഗങ്ങളുടെ നിർമാതാക്കളായ എംഫോഴ്‌സ് ഓട്ടോടെക് (Emmforce Autotech) ഓഹരികൾ 90 ശതമാനം പ്രീമിയത്തോടെ വിപണിയിലെത്തി. ഇഷ്യൂ വിലയായിരുന്നു 98 രൂപയിൽ നിന്നും 88.20 രൂപയുടെ പ്രീമിയത്തോടെ 186.20 രൂപയ്ക്കായിരുന്നു ഓഹരികളുടെ അരങ്ങേറ്റം.
ഇഷ്യൂവിലൂടെ 55 ലക്ഷം ഓഹരികൾ നൽകി 53.90 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അശോക് മേത്ത, നീതു മേത്ത, അസീസ് മേത്ത എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. എംഫോഴ്‌സ് ഓട്ടോടെക് ഐപിഒ ആങ്കർ നിക്ഷേപകരിൽ നിന്ന് 15.35 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
ഇഷ്യൂ തുക കമ്പനിയുടെ ഉപസ്ഥാപനമായ എംഫോഴ്‌സ് മൊബിലിറ്റി സൊല്യൂഷൻസിൽ (ഇഎംഎസ്‌പിഎൽ) ഇക്വിറ്റി അല്ലെങ്കിൽ കടത്തിൻ്റെ രൂപത്തിലുള്ള നിക്ഷേപം, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2012-ൽ സ്ഥാപിതമായി എംഫോഴ്‌സ് ഓട്ടോടെക് വാഹനങ്ങൾക്കായുള്ള ഡ്രൈവ്ട്രെയിൻ ഭാഗങ്ങളുടെ നിർമ്മാതാവും കയറ്റുമതിക്കാരനുമാണ്. കമ്പനിയുടെ ഉൽപ്പന്ന പട്ടികയിൽ ഡിഫറൻഷ്യൽ ഹൗസിങ്ങുകൾ, ഡിഫറൻഷ്യൽ ലോക്കുകൾ, ഡിഫറൻഷ്യൽ കവറുകൾ, 4WD ലോക്കിംഗ് ഹബ്ബുകൾ, സ്പിൻഡിൽസ്, ആക്‌സിലുകൾ, ഷാഫ്റ്റുകൾ, ഗിയർ ഷിഫ്റ്ററുകൾ, ഡിഫറൻഷ്യൽ സ്പൂളുകൾ, ഡിഫറൻഷ്യൽ ടൂളുകൾ, പ്രധാനമായും 4WD വാഹങ്ങൾക്കുള്ള ഉയർന്ന പെർഫോമൻസ് റേസിംഗുകൾക്കായുള്ള വിവിധ ഫോർജ്ഡ്/കാസ്റ്റ് ഡിഫറൻഷ്യൽ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ഹിമാചൽ പ്രദേശിലെ ബദ്ദിയിലാണ്.
വാര്യ ക്രിയേഷൻസ്
സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവയുടെ മൊത്തവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വാര്യ ക്രിയേഷൻസ് ഓഹരികൾ 90 ശതമാനം പ്രീമിയതോടെ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 150 രൂപ, ലിസ്റ്റിംഗ് വില 285 രൂപ. ഓഹരിയൊന്നിന് 150 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 20.10 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
ഇഷ്യൂ തുക പുതിയ ഷോറൂം സ്ഥാപിക്കുന്നതിനുള്ള ധനസഹായം, പുതിയ ഷോറൂമിൻ്റെ ചെലവും, പുതിയ ഷോറൂമിൻ്റെ സാധനസാമഗ്രികളുടെ വാങ്ങൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2005 ൽ സ്ഥാപിതമായവാര്യ ക്രിയേഷൻസ് സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവയുടെ മൊത്തവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ നെക്ലേസുകൾ, കമ്മലുകൾ, ടോപ്പുകൾ, മോതിരങ്ങൾ, വളകൾ, രത്നക്കല്ലുകൾ, വജ്രങ്ങൾ, ലാബിൽ നിന്നും തയ്യാറാക്കിയ വജ്രങ്ങൾ, മുത്തുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഇഷ്ടാനുസൃതമായ ആഭരണങ്ങളും കമ്പനി നിർമിച്ചു നൽകുന്നുണ്ട്.
ശിവം കെമിക്കൽസ്
ചെറുകിട ഇടത്തരം സംരംഭമായ ശിവം കെമിക്കൽസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 44 രൂപയിൽ നിന്നും 9.09 ശതമാനം പ്രീമിയത്തോടെ ൪൮ രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യൂവിലൂടെ 20.18 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
സഞ്ജീവ് ഗിർധർലാൽ വസന്ത്, സോഹം സഞ്ജീവ് വസന്ത്, ശിവം സഞ്ജീവ് വസന്ത് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യകതകൾ, ശേഷി വർദ്ധിപ്പിക്കുന്നതിനായി ഉപസ്ഥാപനമായ ശിവം കെമിക്കൽസ് ആൻഡ് മിനറൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2010 ഒക്ടോബറിൽ സ്ഥാപിതമായ ശിവം കെമിക്കൽസ് ജലാംശം ഹൈഡ്രേറ്റഡ് ലൈം (കാൽസ്യം ഹൈഡ്രോക്സൈഡ്) ഉൽപ്പാദിപ്പിക്കുകയും പൗൾട്രി ഫീഡ് സപ്ലിമെൻ്റ് (എംബിഎം), ഡി-കാൽസ്യം ഫോസ്ഫേറ്റ് (ഫീഡ് ഗ്രേഡ്), മഗ്നീഷ്യം ഓക്സൈഡ്, ലൈം സ്റ്റോൺ പൌഡർ തുടങ്ങിയ ഉത്പന്നങ്ങൾക്കായി വിതരണവും ചെയുന്നു. വിവിധ ഉത്പന്നങ്ങൾക്കായി കമ്പനി ഇതുവരെ 250,000 മെട്രിക് ടൺ വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
പൗൾട്ടറി ഫീഡ് സപ്പ്ളെമെന്റ്സ്, ഡൈ-കാൽസ്യം ഫോസ്ഫേറ്റ്, മഗ്നീഷ്യം ഓക്സൈഡ്, ലൈം സ്റ്റോൺ പൌഡർ, ഹൈഡ്രേറ്റഡ് ലൈം (കാൽസ്യം ഹൈഡ്രോക്സൈഡ്) എന്നിവ കമ്പനിയുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ ഉൾപ്പെടുന്നു.