വിപണി വിജയ കുതിപ്പ് തുടർന്നേക്കും, മണപ്പുറം ഫിനാൻസ് ശ്രദ്ധാകേന്ദ്രമാകും

  • ഗിഫ്റ്റ് നിഫ്റ്റി ഉയർന്ന് തുറന്നു.
  • ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.
  • യുഎസ് ഓഹരി വിപണി ഇടിവിൽ അവസാനിച്ചു
;

Update: 2025-03-21 01:37 GMT

ഇന്ത്യൻ ഓഹരി വിപണി അതിൻറെ വിജയകുതിപ്പ്  തുരാൻ സാധ്യത. വിപണിയുടെ ട്രെൻഡ് പോസിറ്റീവായി തുടരുന്നുവെന്നാണ് വിലയിരുത്തൽ.ആഗോള  നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിനെ  ഏറ്റെടുക്കുമെന്ന വാർത്തകൾ ഇന്ന് മണപ്പുറം  ഓഹരികളിൽ ചലനമുണ്ടാക്കിയേക്കും. ഗിഫ്റ്റ് നിഫ്റ്റി ഉയർന്ന് തുറന്നു. ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.  യുഎസ് ഓഹരി വിപണി ഇടിവിൽ അവസാനിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 23,220 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 20 പോയിന്റ് പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് പോസിറ്റീവ് ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

 വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.ജപ്പാന്റെ നിക്കി 0.34% നേട്ടമുണ്ടാക്കിയപ്പോൾ ടോപിക്സ് 0.27% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.16% ഇടിഞ്ഞു. കോസ്ഡാക്ക് 0.86% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

വാൾസ്ട്രീറ്റ്

 വ്യാഴാഴ്ച യുഎസ് ഓഹരി വിപണി നേരിയ തോതിൽ ഇടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 11.31 പോയിന്റ് അഥവാ 0.03% കുറഞ്ഞ് 41,953.32 ലെത്തി. എസ് ആൻഡ് പി 12.40 പോയിന്റ് അഥവാ 0.22% കുറഞ്ഞ് 5,662.89 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 59.16 പോയിന്റ് അഥവാ 0.33% കുറഞ്ഞ് 17,691.63 ൽ ക്ലോസ് ചെയ്തു.ആക്സെഞ്ചർ ഓഹരികൾ 7.26% ഇടിഞ്ഞു, ടെസ്ല ഓഹരി വില 0.17% ഉയർന്നു, എൻവിഡിയ ഓഹരി വില 0.86% ഉയർന്നു, ആപ്പിൾ ഓഹരി 0.53% ഇടിഞ്ഞു.

ഇന്ത്യൻ വിപണി

ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 899 പോയിന്റ് അഥവാ 1.19 ശതമാനം ഉയർന്ന് 76,348 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 283 പോയിന്റ് അഥവാ 1.24 ശതമാനം ഉയർന്ന് 23,190.65 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് ഓഹരികളിൽ 27 ഓഹരികൾ  നേട്ടത്തിൽ ക്ലോസ് ചെയ്തു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആർഐഎൽ, ഇൻഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, എം ആൻഡ് എം എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിൽ 44 ഓഹരികൾ  നേട്ടത്തിൽ ക്ലോസ് ചെയ്തു. ഭാരതി എയർടെൽ, ടൈറ്റാൻ, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ബിപിസിഎൽ, ബിഇഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്‌. അതേസമയം ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ട്രെന്റ്, ശ്രീറാം ഫിനാൻസ് എന്നിവ ഇടിവ് നേരിട്ടു.

എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, മീഡിയ, ഐടി, എഫ്എംസിജി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി, ടെലികോം എന്നീ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.61 ശതമാനവും സ്മോൾക്യാപ് സൂചിക 0.73 ശതമാനം ഉയർന്നു. 

പ്രതിരോധവും പിൻതുണയും

നിഫ്റ്റി 

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,220, 23,277, 23,370

പിന്തുണ: 23,034, 22,977, 22,884

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 50,143, 50,234, 50,380

പിന്തുണ: 49,850, 49,759, 49,613

 പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മാർച്ച് 20 ന് 1.16 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

ഭയ സൂചികയായ ഇന്ത്യ വിക്സ്, 5.23% കുറഞ്ഞ് 12.60 ആയി. 2024 ഒക്ടോബർ 1 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ലെവലാണിത്.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

വ്യാഴാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 3,239 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡിഐഐകൾ 3,136 കോടി രൂപയുടെ ഓഹരികൾ വിറ്റു.

രൂപ

 വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 86.36 ൽ ക്ലോസ് ചെയ്തു.

സ്വർണ്ണ വില 

സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,043.89  ഡോളർ ആയി ഉയർന്നു. കഴിഞ്ഞ സെഷനിൽ ബുള്ളിയൻ ഔൺസിന് 3,057.21  ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3% ഉയർന്ന് 3,051.90  ഡോളർ ആയി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

മണപ്പുറം ഫിനാൻസ്

ആഗോള സ്വകാര്യ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കും. ഇതിനുള്ള  കരാറുകളിൽ ഇരു കമ്പനികളും ഒപ്പുവച്ചു. നിലവിലുള്ള പ്രൊമോട്ടർമാർ  നിക്ഷേപം തുടരും. ഇടപാടിന്റെ ഭാഗമായി, ഓഹരിക്ക് 236 രൂപ നിരക്കിൽ കമ്പനിയിൽ 18% ഓഹരി സ്വന്തമാക്കാൻ ബെയിൻ ക്യാപിറ്റൽ 4,385 കോടി രൂപ നിക്ഷേപിക്കും.  നിക്ഷേപത്തിനു ശേഷമുള്ള ബെയിൻ ക്യാപിറ്റലിന്റെ ഓഹരി 18% മുതൽ 41.7% വരെ ആയിരിക്കും. അതേസമയം നിലവിലുള്ള പ്രമോട്ടർമാർക്ക് കമ്പനിയിൽ 28.9% ഓഹരികൾ ഉണ്ടായിരിക്കും.

ഹിന്ദുസ്ഥാൻ യൂണിലിവർ

 ലൂക്രോ പ്ലാസ്റ്റെസൈക്കിളിന്റെ 14.3% ഓഹരി ഏറ്റെടുക്കുന്നതിനുള്ള നിക്ഷേപത്തിന് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ബോർഡ് അംഗീകാരം നൽകി. 

ഹീറോ മോട്ടോകോർപ്പ്

ഇലക്ട്രിക് ത്രീ-വീലർ വിപണിയിലേക്ക് കടക്കുന്നതിനായി, കമ്പനി യൂളർ മോട്ടോഴ്‌സിൽ 32.5% ഓഹരികൾക്കായി 525 കോടി രൂപ  നിക്ഷേപം നടത്തും. ഏറ്റെടുക്കൽ 2025 ഏപ്രിൽ 30-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ഹിൻഡാൽകോ ഇൻഡസ്ട്രീസ്

അലൂമിനിയം , ചെമ്പ് ബിസിനസുകൾക്കായി 45,000 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ടാറ്റ കൺസൾട്ടൻസി സർവീസസ്

 നവീകരണവും പ്രവർത്തന കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ടിസിഎസ്യു കെയിലെ ദി കംബർലാൻഡ് ബിൽഡിംഗ് സൊസൈറ്റിയുമായി  പങ്കാളിത്തത്തിൽ ഏർപ്പെട്ടു.  

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ

 കമ്പനിക്ക് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 16.89 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചു.

സൊമാറ്റോ

മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനിയുടെ പേര് സൊമാറ്റോ ലിമിറ്റഡിൽ നിന്ന് എറ്റേണൽ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം അംഗീകാരം നൽകി.

ജെഎസ്ഡബ്ല്യു എനർജി

രണ്ട് ഘട്ടങ്ങളിലായി 800 കോടി രൂപ സമാഹരിച്ച് 80,000 എൻസിഡികൾ അനുവദിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.

Tags:    

Similar News