ടോപ്പ് ടെന്‍: ഒന്‍പത് കമ്പനികളുടെ എംക്യാപ് ഉയര്‍ന്നത് മൂന്നുലക്ഷം കോടി

  • ഏറ്റവുമധികം നേട്ടം എയര്‍ടെല്ലിനും ഐസിഐസിഐ ബാങ്കിനും
  • ഐടിസിയുടെ വിപണി മൂല്യത്തിനുമാത്രം ഇടിവ്
;

Update: 2025-03-23 06:02 GMT

കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ മൂല്യമുള്ള പത്ത് കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെയും വിപണി മൂല്യം 3,06,243.74 കോടി രൂപ വര്‍ധിച്ചു. ഐസിഐസിഐ ബാങ്കും ഭാരതി എയര്‍ടെല്ലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് ഗേജ് 3,076.6 പോയിന്റ് അഥവാ 4.16 ശതമാനം ഉയര്‍ന്നു, എന്‍എസ്ഇ നിഫ്റ്റി 953.2 പോയിന്റ് അഥവാ 4.25 ശതമാനവും ഉയര്‍ന്നു.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 64,426.27 കോടി രൂപ ഉയര്‍ന്ന് 9,47,628.46 കോടി രൂപയിലെത്തി, ഇത് ടോപ്-10 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്നതാണ്.

ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 53,286.17 കോടി രൂപ ഉയര്‍ന്ന് 9,84,354.44 കോടി രൂപയായി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 49,105.12 കോടി രൂപ ഉയര്‍ന്ന് 13,54,275.11 കോടി രൂപയിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 39,311.54 കോടി രൂപ ഉയര്‍ന്ന് 17,27,339.74 കോടി രൂപയും ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 30,953.71 കോടി രൂപ ഉയര്‍ന്ന് 5,52,846.18 കോടി രൂപയുമായി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 24,259.28 കോടി രൂപ ഉയര്‍ന്ന് 12,95,058.25 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 22,534.67 കോടി രൂപ ഉയര്‍ന്ന് 6,72,023.89 കോടി രൂപയും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം 16,823.08 കോടി രൂപ ഉയര്‍ന്ന് 5,28,058.89 കോടി രൂപയുമായി.ഇന്‍ഫോസിസ് 5,543.9 കോടി രൂപ കൂട്ടിച്ചേര്‍ത്ത് വിപണി മൂല്യം 6,61,364.38 കോടി രൂപയാക്കി ഉയര്‍ത്തി.

എങ്കിലും, ഐടിസിയുടെ വിപണി മൂല്യം 7,570.64 കോടി രൂപ കുറഞ്ഞ് 5,07,796.04 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവയുണ്ട്.

Tags:    

Similar News