തുടക്ക വ്യാപാരത്തില്‍ കയറി; അനിശ്ചിതത്വത്തില്‍ തുടര്‍ന്ന് വിപണികള്‍

ഏഷ്യന്‍ ഓഹരി വിപണികളില്‍ സമ്മിശ്ര വികാരം

Update: 2023-11-24 04:58 GMT

തുടക്ക വ്യാപാരത്തിലെ നേട്ടത്തിനു ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ അനിശ്ചിതത്വത്തില്‍ വ്യാപാരം തുടരുന്നു. നേരിയ തോതിലുള്ള കയറ്റിറക്കങ്ങള്‍ തുടരുകയാണ്.  സെൻസെക്‌സ് തുടക്ക വ്യാപാരത്തില്‍ 67.71 പോയിന്റ് ഉയർന്ന് 66,085.52 ലെത്തി. നിഫ്റ്റി 28.9 പോയിന്റ് ഉയർന്ന് 19,830.90 ൽ എത്തി.

സെൻസെക്‌സില്‍ എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികളാണ് ഇടിവ് നേടിടുന്നത്. 

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. താങ്ക്സ്ഗിവിംഗ് അവധിക്ക് വ്യാഴാഴ്ച യുഎസ് വിപണികൾ അടച്ചിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.02 ശതമാനം ഇടിഞ്ഞ് ബാരലിന് 81.40 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 255.53 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വ്യാഴാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 5.43 പോയിന്റ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 66,017.81 എന്ന നിലയിലെത്തി. നിഫ്റ്റി 9.85 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 19,802 ൽ എത്തി.

Tags:    

Similar News