24,000 തിരിച്ചെത്തി നിഫ്റ്റി; 750 പോയിന്റ് ഉയർന്ന് സെൻസെക്സ്
ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ കുതിപ്പ് സൂചികകളെ നേട്ടത്തിലെത്തിച്ചു
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ നേട്ടത്തോടെയാണ്. ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ കുതിപ്പ് സൂചികകളെ നേട്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 759.05 പോയിൻ്റ് അഥവാ 0.96 ശതമാനം ഉയർന്ന് 79,802.79ലും നിഫ്റ്റി 216.95 പോയിൻ്റ് അഥവാ 0.91 ശതമാനം ഉയർന്ന് 24,131.10ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. പവർ ഗ്രിഡ്, നെസ്‌ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ് ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി 21.72 ശതമാനവും അദാനി എനർജി സൊല്യൂഷൻസ് 15.56 ശതമാനവും ഉയർന്നതോടെ അദാനി ഗ്രൂപ്പിൻ്റെ ഭൂരിഭാഗം ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി റിയാലിറ്റി, പൊതുമേഖലാ ബാങ്ക് സൂചികകൾ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഓട്ടോ, എനർജി, ഫാർമ, മീഡിയ സൂചികകൾ 1-2 ശതമാനം ഉയർന്നു.
ബിഎസ്ഇ സ്മോൾക്യാപ് 0.76 ശതമാനവും മിഡ്ക്യാപ് സൂചിക 0.31 ശതമാനവും ഉയർന്നു.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തോടെ ക്ലോസ് ചെയ്തു സിയോളും ടോക്കിയോയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 11,756.25 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഇടിഞ്ഞ് ബാരലിന് 73.06 ഡോളറിലെത്തി.