ശോകമൂകമായി ദലാല്‍ തെരുവ്
- ബജാജ് ഫിനാന്‍സിന് വന്‍ നഷ്ടം
- ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍
- വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി
ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ നിക്ഷേപകര്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് ശേഷം വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തില്‍ തളര്‍ന്നു. ആഗോളതലത്തില്‍ ക്രൂഡ് വില ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടര്‍ച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ കൂടുതല്‍ ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
ബിഎസ്ഇ സെന്‍സെക്സ് 609.28 പോയിന്റ് അല്ലെങ്കില്‍ 0.82 ശതമാനം ഇടിഞ്ഞ് 73,730.16 എന്ന നിലയിലെത്തി. ഇന്‍ട്രാ േ്രടഡില്‍ ഇത് 722.79 പോയിന്റ് അല്ലെങ്കില്‍ 0.97 ശതമാനം നഷ്ടപ്പെട്ട് 73,616.65 ല്‍ എത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 150.40 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 22,419.95 ലെത്തി. മാര്‍ച്ച് പാദത്തിലെ വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് സെന്‍സെക്സ് ചാര്‍ട്ടിലെ ഏറ്റവും വലിയ ഇഴച്ചിലായിരുന്നു ബജാജ് ഫിനാന്‍സ്. ഏകദേശം എട്ട് ശതമാനം ഇടിവാണ് ഉണ്ടായത്. ബജാജ് ഫിന്‍സെര്‍വ് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. അതേസമയം, വരുമാന വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മാര്‍ജിന്‍ ഉയര്‍ത്തുന്നതിനുമായി ഐടി സേവന കമ്പനിയായ ടെക്ക് മഹീന്ദ്രയുടെ സിഇഒ മൂന്ന് വര്‍ഷത്തെ പദ്ധതിക്ക് രൂപം നല്‍കിയതിനെത്തുടര്‍ന്ന് ടെക് മഹീന്ദ്ര 12 ശതമാനത്തോളം കുതിച്ചുയര്‍ന്നു. വിപ്രോ, ഐടിസി, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
'ജാപ്പനീസ് യെന്‍ 34 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതും നിരാശാജനിപ്പിച്ചുകൊണ്ട് യുഎസ് ഡാറ്റ അതിന്റെ ബെഞ്ച്മാര്‍ക്ക് യീല്‍ഡ് 4.7 ശതമാനത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷം ആഗോള ഘടകങ്ങളും തിരുത്തലിന് കാരണമാകുന്നു. അങ്ങനെ ഇടത്തരം കാലയളവില്‍ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ ഇല്ലാതാകുന്നു,' പ്രശാന്ത് പറഞ്ഞു. മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സിനീയര്‍ വൈസ് പ്രസിഡന്റ് തപ്സെ പറഞ്ഞു.
ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. യൂറോപ്യന്‍ വിപണികള്‍ നേട്ടിത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച അമേരിക്കന്‍ വിപണി നഷ്ടത്തില്‍ അവസാനിച്ചു.
ബ്രെന്റ് ക്രൂഡ് 0.31 ശതമാനം ഉയര്‍ന്ന് ബാരലിന് 89.29 ഡോളറിലെത്തി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 83.35 എന്ന നിലയിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) വ്യാഴാഴ്ച 2,823.33 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.