ഇന്ത്യൻ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. സെൻസെക്സ് 450.94 പോയിൻ്റ് അല്ലെങ്കിൽ 0.57 ശതമാനം ഇടിഞ്ഞ് 78,248.13 ൽ എത്തി. നിഫ്റ്റി 168.50 പോയിൻ്റ് അഥവാ 0.71 ശതമാനം ഇടിഞ്ഞ് 23,644.90 ക്ലോസ് ചെയ്തു.
സൊമാറ്റോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത് 2.24 ശതമാനം. ബിഎസ്ഇയിൽ 2,636 ഓഹരികൾ ഇടിഞ്ഞപ്പോൾ 1,487 എണ്ണം മുന്നേറുകയും 144 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച 1,323.29 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
0.53 ശതമാനം നേട്ടമുണ്ടാക്കിയ നിഫ്റ്റി ഫാർമ സൂചിക ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഓട്ടോ സൂചിക 0.93 ശതമാനം ഇടിവ്, നിഫ്റ്റി ബാങ്ക് സൂചിക 0.86 ശതമാനം ഇടിഞ്ഞു. മെറ്റൽ, ഇൻഫ്രാസ്ട്രക്ചർ, ഐടി ഉൾപ്പെടെയുള്ള മറ്റ് സൂചികകൾ 0.4 മുതൽ 0.7 ശതമാനം വരെ ഇടിഞ്ഞു. ഇന്ത്യ VIX 7.18 ശതമാനം ഉയർന്ന് 14.19 ആയി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.05 ശതമാനം ഇടിഞ്ഞ് ബാരലിന് 74.13 ഡോളറിലെത്തി.