ഇന്ത്യൻ ഓഹരി വിപണി ഇന്ന് പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ വാങ്ങലും ആഗോള വിപണിയിലെ ഉറച്ച പ്രവണതകളും സൂചികകൾക്ക് താങ്ങായി.
സെൻസെക്‌സ് 597.67 പോയിൻ്റ് അഥവാ 0.74 ശതമാനം ഉയർന്ന് 80,845.75 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 181.10 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് 24,457.15 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
അദാനി പോർട്ട്‌സ് , എൻടിപിസി, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, അൾട്രാടെക് സിമൻറ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഭാരതി എയർടെൽ, ഐടിസി, സൺ ഫാർമ, ഏഷ്യൻ പെയിൻ്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഉയർന്ന നിലയിലാണ്. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ കൂടുതലും പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപകർ 238.28 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപകർ 3,588.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 1.13 ശതമാനം ഉയർന്ന് ബാരലിന് 72.64 ഡോളറിലെത്തി.