ദലാൽ സ്ട്രീറ്റിൽ ആഘോഷം! കുതിച്ചുയർന്ന് സൂചികകൾ, 2 % ഉയർന്ന് സെൻസെക്സും നിഫ്റ്റിയും
ഇന്ത്യൻ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,436.30 പോയിൻ്റ് അഥവ 1.83 ശതമാനം ഉയർന്ന് 79,943.71 എന്ന നിലയിലും നിഫ്റ്റി 445.75 പോയിൻ്റ് അഥവാ 1.88 ശതമാനം ഉയർന്ന് 24,188.65 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് ഓഹരികളിൽ ബജാജ് ഫിൻസെർവ് എട്ട് ശതമാനവും ബജാജ് ഫിനാൻസ് ആറ് ശതമാനവും ഉയർന്നു. മാരുതി, ടൈറ്റൻ, മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, സൊമാറ്റോ, അൾട്രാടെക് സിമൻ്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ സൺ ഫാർമ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ്. യൂറോപ്യൻ വിപണിയും താഴ്ന്ന നിലയിലാണ്. പുതുവത്സര അവധിക്ക് ബുധനാഴ്ച യുഎസ് വിപണികൾ അടച്ചിരുന്നു. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ഇന്നലെ 1,782.71 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 1.09 ശതമാനം ഉയർന്ന് ബാരലിന് 75.47 ഡോളറിലെത്തി.