തുടക്ക വ്യാപാരത്തില്‍ താഴോട്ടിറങ്ങി സെന്‍സെക്സും നിഫ്റ്റിയും

  • ഏഷ്യന്‍ വിപണികളില്‍ അനിശ്ചിതത്വം
  • ദീര്‍ഘകാല പ്രവണത പൊസിറ്റിവ് എന്ന വിദഗ്ധര്‍

Update: 2023-11-20 04:47 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകൾ തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ ഇടിഞ്ഞു. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിനിടയില്‍ മുൻ ദിവസത്തെ നഷ്ടം വിപുലമാക്കുകയാണ് വിപണികള്‍. ബിഎസ്ഇ സെൻസെക്‌സ് 97.18 പോയിന്റ് ഇടിഞ്ഞ് 65,697.55 ൽ എത്തി. നിഫ്റ്റി 15.3 പോയിന്റ് താഴ്ന്ന് 19,716.50 ലെത്തി.

സെൻസെക്‌സില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ് എന്നിവയാണ് ഇടിവ് നേരിടുന്നത്. എച്ച്സിഎൽ ടെക്നോളജീസ്, എൻടിപിസി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ച നിറത്തിലാണ് വ്യാപാരം നടത്തുന്നത്, ടോക്കിയോ താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.69 ശതമാനം ഉയർന്ന് ബാരലിന് 81.17 ഡോളറിലെത്തി.

"യുഎസിലെ റാലി പ്രധാനമായും ബോണ്ട് ആദായം കുറയുന്നതിന്‍റെ ഫലമായാണ് സംഭവിച്ചത്. ഇന്ത്യയിലും റാലിയുടെ തുടർച്ചയ്ക്ക് ഇത് അനുകൂല സാഹചര്യം സൃഷ്‍ടിക്കുന്നുണ്ട്. ക്രിക്കറ്റിലെന്നപോലെ, വിപണിയിലും ഇടയ്ക്കിടെ തിരിച്ചടികൾ ഉണ്ടാകും. പക്ഷേ ദീർഘകാല പ്രവണതയാണ് വിപണിയിൽ പ്രധാനം," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 477.76 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ബി‌എസ്‌ഇ ബെഞ്ച്മാർക്ക് 187.75 പോയിന്റ് അല്ലെങ്കിൽ 0.28 ശതമാനം ഇടിഞ്ഞ് 65,794.73 ൽ എത്തി. നിഫ്റ്റി 33.40 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 19,731.80 ൽ എത്തി.

Tags:    

Similar News