സെന്‍സെക്സ് ഇടിഞ്ഞത് 1053 പോയിന്‍റ്, നിഫ്റ്റിയിലും വലിയ വീഴ്ച

  • വലിയ ഇടിവ് മീഡിയ സൂചികയ്ക്ക്
  • എച്ച്ഡിഎഫ്‍സി ബാങ്കില്‍ വില്‍പ്പന തുടരുന്നു
  • ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തില്‍

Update: 2024-01-23 10:19 GMT

ഓഹരിവിപണിയിലെ വന്‍ വീഴ്ചയില്‍ പകച്ച് നിക്ഷേപകര്‍. തുടക്ക വ്യാപാരത്തില്‍ നേട്ടത്തിലായിരുന്ന വിപണി സൂചികകള്‍ അധികം വൈകാതെ തന്നെ ഇടിവിലേക്ക് നീങ്ങുകയായിരുന്നു. ബാങ്കിംഗ്, മീഡിയ ഓഹരികളിലെ ശക്തമായ വില്‍പ്പനയും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ആശങ്ക വര്‍ധിച്ചതുമാണ് വലിയ വീഴ്ചയ്ക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. മൂന്നാംപാദ ഫലങ്ങളുടെ വിലയിരുത്തലുകള്‍ നല്‍കിയ നിരാശയും നിക്ഷേപക വികാരത്തെ ബാധിച്ചു.

സെന്‍സെക്സ് 1053.10 പോയിന്‍റ് അഥവാ 1.47 ശതമാനം ഇടിഞ്ഞ് 70,370.55ല്‍ എത്തി. നിഫ്റ്റി 333 പോയിന്‍റ് അഥവാ 1.54 ശതമാനം ഇടിഞ്ഞ് 21,238.80ല്‍ എത്തി.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 3.11 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 2.87 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.95 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 2.79 ശതമാനവും താഴോട്ടിറങ്ങി. കഴി്ഞ്ഞ 6 വ്യാപാര സെഷനുകള്‍ക്കിടെ വെള്ളിയാഴ്ച ഒരു ദിവസം മാത്രമാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം രേഖപ്പെടുത്തിയത്. 

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ മീഡിയ വിഭാഗത്തിലാണ് ഏറ്റവും വലിയ ഇടിവ് പ്രകടമാക്കിയത്, 12.87 ശതമാനം. റിയല്‍റ്റി സൂചിക 5 ശതമാനത്തിനു മുകളില്‍ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, ഓയില്‍-ഗ്യാസ് സൂചികകള്‍ 3 ശതമാനത്തിനു മുകളില്‍ ഇടിവിലാണ്. ബാങ്ക്, സ്വകാര്യ ബാങ്ക്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവ 2 ശതമാനത്തിനു മുകളില്‍ ഇടിഞ്ഞു. ഫാര്‍മ (1.66%) , ഹെല്‍ത്ത് കെയര്‍ (1.81%)  സൂചികകള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 

ഇന്ന് നിഫ്റ്റി 50-യില്‍ സിപ്ല (6.97%), സണ്‍ ഫാര്‍മ (4.04%) , ഭാരതി എയര്‍ടെല്‍ (2.97%) , ഐസിഐസിഐ ബാങ്ക് (1.90 %), ഡോ റെഡ്ഡി (0.83%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (6.18%), കോള്‍ ഇന്ത്യ (5.58%), എസ്ബിഐ ലൈഫ് (4.66%), ഒഎന്‍ജിസി (4.57%), അദാനി പോര്‍ട്‍സ് (4.27%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ സണ്‍ ഫാര്‍മ (3.67 %) , ഭാരതി എയര്‍ടെല്‍ (3.37 %) , ഐസിഐസിഐ ബാങ്ക് (1.99 %), ടിസിഎസ് (0.14 %) , ബജാജ് ഫിന്‍സെര്‍വ് (0.13 %), എന്നിവ മികച്ച നേട്ടം കൊയ്തു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (6.13 %), എസ്ബിഐ (3.99 %),എച്ച്‍യുഎല്‍ (3.82 %), എച്ച്ഡിഎഫ്‍സി ബാങ്ക് (3.45 %), ആക്സിസ് ബാങ്ക് (3.41 %) എന്നിവ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ നേട്ടത്തിലാണ്. ജപ്പാന്‍റെ നിക്കി ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. 

Tags:    

Similar News