അവസാനം ആശ്വാസം; പച്ചയണിഞ്ഞ് സെൻസെക്സ്

  • നിഫ്റ്റി ഐടി സൂചിക ഒരു ശതമാനവും ഉയർന്നു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
  • സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം താഴ്ന്നു

Update: 2024-11-11 11:32 GMT

അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ ആശ്വാസം നേടി ആഭ്യന്തര വിപണി. തുടർച്ചയായ വിദേശ നിക്ഷേപകരുടെ വിൽപ്പന, പ്രതീക്ഷകൾക്ക് വിപരീതമായ പാദഫലങ്ങൾ, ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം എന്നിവ വിപണിയെ ബാധിച്ചു. 

സെൻസെക്‌സ് 9.83 പോയിൻ്റ് അഥവാ 0.01 ശതമാനം ഉയർന്ന് 79,496.15ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 1,100.8 പോയിൻ്റ് നേട്ടത്തോടെ ദിവസത്തെ ഉയർന്ന ലെവലായ 80,102.14 എത്തിയിരുന്നു. സൂചികയുടെ ഇന്നത്തെ താഴ്ന്ന ലെവൽ 79,001.34 പോയിന്റ് ആയിരുന്നു. നിഫ്റ്റി 6.90 പോയിൻ്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 24,141.30ൽ ക്ലോസ് ചെയ്തു.

സെൻസെക്സിൽ ഏഷ്യൻ പെയിൻ്റ്‌സ് 8 ശതമാനത്തിലധികം ഇടിഞ്ഞു, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, അദാനി പോർട്ട്‌സ്, ബജാജ് ഫിൻസെർവ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികളും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചിക 0.6 ശതമാനവും ഐടി സൂചിക ഒരു ശതമാനവും ഉയർന്നപ്പോൾ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ സൂചികകൾ 0.5-1 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഇടിഞ്ഞു.

പവർ ഗ്രിഡ്, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,404.04 കോടി രൂപയുടെഓഹരികളാണ് വിറ്റത്.

"വിദേശ നിക്ഷേപകരുടെ നിരന്തരമായ വിൽപ്പനയാണ് അഭ്യന്തര വിപണിയെ സമ്മർദ്ദത്തിലാക്കിയെതെന്ന്" മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോളും ഹോങ്കോങ്ങും താഴ്ന്നപ്പോൾ ടോക്കിയോയും ഷാങ്ഹായും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ മികച്ച നോട്ടിലാണ് വ്യാപാരം നടത്തുന്നത്. 

ബ്രെൻ്റ് ക്രൂഡ് 0.83 ശതമാനം ഇടിഞ്ഞ് ബാരലിന് 73.26 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം താഴ്ന്ന് 2668 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 84.39 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി

Tags:    

Similar News