ആർബിഐ നിരക്ക് കുറച്ചത് വിപണിയിൽ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. തുടർച്ചയായി മൂന്നാം ദിവസവും വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.വിദേശ നിക്ഷേപകർ വില്പന തുടരുന്നതും ഇടിവിന് കാരണമായി.
സെൻസെക്സ് 197.97 പോയിന്റ് ഇടിഞ്ഞ് 77,860.19 നിഫ്റ്റി 43.40 പോയിന്റ് ഇടിഞ്ഞ് 23,559.95ലും വ്യാപാരം അവസാനിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി പോർട്ട്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, പവർഗ്രിഡ്ഓഹരികൾ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, സൊമാറ്റോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ടെക് മഹീന്ദ്ര എന്നീ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു.
അഞ്ച് വർഷത്തിനിടെ ആദ്യമായി റീപോ നിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു 6.25 ശതമാനമാക്കി. 2020 മെയ് മാസത്തിന് ശേഷമുള്ള ആദ്യത്തെ കുറവും രണ്ടര വർഷത്തിന് ശേഷമുള്ള ആദ്യ പരിഷ്കരണവുമാണിത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ ഇടിവിലും ഷാങ്ഹായ്, ഹോങ്കോംഗ് വിപണികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിക്ക യൂറോപ്യൻ വിപണികൾ ഇടിവ് തുടരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്6
ബ്രെന്റ് ക്രൂഡ് 0.73 ശതമാനം ഉയർന്ന് ബാരലിന് 74.83 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്‌ഐഐ) വ്യാഴാഴ്ച 3,549.95 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വർണം ട്രോയ് ഔൺസിന് 0.47 ശതമാനം ഉയർന്ന് 2890 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 15 പൈസ ഉയർന്ന് 87.44 ൽ ക്ലോസ് ചെയ്തു.