52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ പിസിബിഎൽ: കേരള കമ്പനികളുടെ പ്രകടനം

  • കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇന്ന് 5.86 ശതമാനം ഉയർന്നു
  • സിഎസ്ബി ബാങ്ക് 1.60 ശതമാനം ഉയർന്ന് 372.35 രൂപയിൽ
  • ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 0.86 ശതമാനം ഇടിഞ്ഞു

Update: 2023-11-21 12:32 GMT

നവംബർ 21-ലെ വ്യപാരം അവസാനിച്ചപ്പോൾ ഫിലിപ്സ് കാർബൺ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ. വ്യപരമധ്യേ ഓഹരിക് ഉയർന്ന വിലയായ 250 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് പ്രൈസായ 232.45 രൂപയിൽ നിന്നും 5.10 ശതമാനം ഉയർന്ന് ഓഹരികൾ 372.35 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നത്തെ താഴ്ന്ന വില 228.20 രൂപ. 52 ആഴ്ച്ചയിലെ താഴ്ന്ന വില 108.70 രൂപ.

ഇന്നലെ നഷ്ടവ്യാപാരത്തിൽ ക്ലോസ് ചെയ്ത കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇന്ന് 5.86 ശതമാനം ഉയർന്നു. ഓഹരികൾ 332.2 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 0.51 ശതമാനം ഉയർന്ന് 969.25 രൂപയിൽ വ്യാപാരം നിർത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 0.36 ഉയർന്നു. ഹാരിസൺ മലയാളം ഓഹരികൾ 0.27 ശതമാനം നേട്ടം നൽകി.

ബാങ്കിങ് മേഖലയിൽ, സിഎസ്ബി ബാങ്ക് 1.60 ശതമാനം ഉയർന്ന് 372.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 0.47 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.60 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.53 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഫാക്ട് ഓഹരികൾ 0.99 ശതമാനം ഇടിവിൽ 707.75 രൂപയിൽ ക്ലോസ് ചെയ്‌തു. കേരള ആയുർവേദ 1.41 ശതമാനം താഴ്ന്നു. ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 0.86 ശതമാനം ഇടിഞ്ഞ് 69.15 രൂപയിലെത്തി.

Full View


Tags:    

Similar News