വിപണിക്ക് ഹിറ്റോട് ഹിറ്റ്; ഇന്നും സൂചികകൾ താണ്ടിയത് പുതു ഉയരം

  • സെക്ടറൽ സൂചികയിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്.

Update: 2024-03-02 09:30 GMT

പ്രത്യേക ട്രേഡിംഗ് സെഷന്റെ അവസാനത്തിലും പുതിയ റെക്കോർഡുകൾ ഭേദിച്ച് ആഭ്യന്തര സൂചികകൾ. ജിഡിപി കണക്കുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ ഉയർന്നതും കഴിഞ്ഞ ദിവസങ്ങളിലെ സൂചികയുടെ കുതിപ്പ് ഇന്നും തുടർന്നു. സെൻസെക്‌സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലാണ് യപരം അവസാനിപ്പിച്ചത്.

സെൻസെക്‌സ് 60.80 പോയിൻ്റ് അഥവാ 0.08 ശതമാനം ഉയർന്ന് 73,806.15 ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടയിൽ, സൂചിക  249.35 പോയിൻ്റ് അല്ലെങ്കിൽ 0.33 ശതമാനം ഉയർന്ന് 73,994.70 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 39.65 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 22,378.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരമധ്യേ സൂചിക 80.8 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് സർവകാല ഉയരമായ 22,419.55 ലെത്തി.

നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ (3.53%), ഹീറോ മോട്ടോർ കോർപ് (1.57%), അദാനി പോർട്സ് (1.23%), ടാറ്റ മോട്ടോർസ് (1.12%), സിപ്ല (1.05%) എന്നിവ നേട്ടം നൽകിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-0.65%), എൻടിപിസി (-0.51%), ഗ്രാസിം ഇൻഡസ്ട്രീസ് (0.31%), മാരുതി സുസുക്കി (0.46%), സൺ ഫാര്‍മ (-0.56%) എന്നിവ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം എക്കാലത്തെയും ഉയർന്ന നിലയായ 394.06 ലക്ഷം കോടിയിലെത്തി.

സെക്ടറൽ സൂചികയിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്.

എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്‌മെൻ്റുകളിലാണ് ശനിയാഴ്ച പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തിയത്. പ്രത്യേക തത്സമയ ട്രേഡിംഗ് സെഷനിൽ പ്രൈമറി സൈറ്റിൽ (പിആർ) നിന്ന് ഡിസാസ്റ്റർ റിക്കവറി (ഡിആർ) സൈറ്റിലേക്ക് ഇൻട്രാ-ഡേ മാറും.

രണ്ട് ട്രേഡിംഗ് സെഷനുകളായാണ്  വ്യാപാരം നടന്നത്. ആദ്യത്തേത് പിആറിൽ രാവിലെ 9:15 മുതൽ 10 വരെയും രണ്ടാമത്തേത് ഡിആർ സൈറ്റിൽ രാവിലെ 11:30 മുതൽ 12:30 വരെയുമായിരുന്നു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2023-ലെ അവസാന മൂന്ന് മാസങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ 8.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ച.

വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 128.94 കോടി രൂപയുടെ അറ്റ വാങ്ങല്‍ രേഖപ്പെടുത്തി.

സെൻസെക്സ് 1,245.05 പോയിൻ്റ് അഥവാ 1.72 ശതമാനം ഉയർന്ന് 73,745.35-ൽ ലും നിഫ്റ്റി 355.95 പോയിൻ്റ് അഥവാ 1.62 ശതമാനം ഉയർന്ന് 22,338.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News