ഓഹരി വിപണയില്‍ പ്രതീക്ഷ നല്‍കി ഇന്ത്യയും ജപ്പാനും: റിപ്പോർട്ട്

  • ഏറ്റവും മോശം പ്രകടനം നടത്തുന്ന വിപണികൾ കൊറിയ, ചിലി, ഹോങ്കോംഗ്, ദക്ഷിണാഫ്രിക്ക

Update: 2024-01-23 14:30 GMT

ആഗോള വിപണികളില്‍ ഇന്ത്യയും ജപ്പാനും പ്രതീക്ഷ നല്‍കുന്നതായി വിദേശ ബ്രോക്കറേജ് മാര്‍ഗന്‍ സ്റ്റാന്‍ലി. വളര്‍ന്നു വരുന്ന വിപണികളില്‍ ടര്‍ക്കി, ഈജിപ്ത്, കൊളംബിയ എന്നിവയാണ് മികച്ച മൂന്ന് പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ കൊറിയ, ചിലി, ഹോങ്കോംഗ് എന്നിവയാണ് ഏറ്റവും താഴെയുള്ള മൂന്ന് വിപണികള്‍.

2023ലെ സമ്പൂര്‍ണ്ണവും ആപേക്ഷികവുമായ പ്രകടനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി നിക്ഷേപ കമ്പനിയായ എംഎസ്‌സിഐ നെഗറ്റീവ് 6.1 ശതമാനം ദുര്‍ബലമായി തുടര്‍ന്നു. മെറ്റീരിയലുകള്‍, റിയല്‍ എസ്റ്റേറ്റ്, ഉപഭോക്തൃ വിവേചനാധികാരം എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്ന് മേഖലകള്‍, എനര്‍ജി, യൂട്ടിലിറ്റികള്‍, ഫിനാന്‍ഷ്യല്‍സ് എന്നിവയാണ് മികച്ച മൂന്ന് മേഖലകളെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 18 വരെ TOPIX +5.3 ശതമാനം വളര്‍ച്ചയോടെ നേടിയതോടെ ജപ്പാന്‍ 2024 ലേക്ക് ശക്തമായ തുടക്കം കുറിച്ചു.

ഏറ്റവും മോശം പ്രകടനം നടത്തുന്ന വിപണികളില്‍ കൊറിയ, ചിലി, ഹോങ്കോംഗ്, ദക്ഷിണാഫ്രിക്ക, പോളണ്ട്, ചൈന എന്നിവയാണ്.

തുര്‍ക്കി, ഈജിപ്ത്, കൊളംബിയ, ഹംഗറി, ഗ്രീസ്, സൗദി അറേബ്യ എന്നിവയാണ് ഏറ്റവും മികച്ച ആറ് വിപണികളെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News