എംസിഎക്സ് ഓഹരികൾ 8% ഉയർന്ന് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
- ഓഹരികൾ 3140 രൂപയിൽ ക്ലോസ് ചെയ്തു
- കഴിഞ്ഞ ആറ് മാസത്തിൽ നേട്ടമുണ്ടാക്കിയത് 120 ശതമാനത്തിലധികം
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എംസിഎക്സ്) ഓഹരി വില എട്ടു ശതമാനം നേട്ടം നൽകി 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 3,169.55 രൂപയിൽ തൊട്ടു. നവംബർ 28 ലെ വ്യപാരവസാനം ഓഹരികൾ മുൻ ദിവസത്തേക്കാൾ 7.26 ശതമാനം ഉയർന്ന 3140 രൂപയിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരികൾ 120 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഒരു മാസത്തെ കണക്കനുസരിച്ച് ഓഹരികൾ 36 ശതമാനത്തിലധികം ഉയർന്നു.
എംസിഎക്സ് ബോർഡ് പഴയ പ്ലാറ്റ്‌ഫോമിനുള്ള സാങ്കേതിക ചെലവുകൾ അതിന്റെ അനുബന്ധ കമ്പനിയായ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ക്ലിയറിംഗ് കോർപ്പറേഷൻ ലിമിറ്റഡിൽ (എംസിഎക്സ് സിസിഎൽ) നിന്ന് വീണ്ടെടുക്കാൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു ഓഹരികളിലെ ഈ മുന്നേറ്റം.
നവംബർ 25 ശനിയാഴ്ച എംസിഎക്സ്-ന്റെ എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച്, 2023 ഒക്ടോബർ 15 വരെയുള്ള പഴയ പ്ലാറ്റ്‌ഫോമിനായുള്ള സാങ്കേതിക ചെലവുകൾ എംസിഎക്സ് സിസിഎൽ-ൽ നിന്ന് നിലവിലെ റിസോഴ്‌സ് പങ്കിടൽ കരാറിന്റെ നിബന്ധനകൾ പ്രകാരം "പേ-ഫോർ-യൂസ് ബെയ്സിസ്" അടിസ്ഥാനത്തിൽ വീണ്ടെടുക്കാൻ ബോർഡ് തീരുമാനിച്ചു. 2023 ഒക്ടോബർ 16 നും ഡിസംബർ 31 നും ഇടയിലുള്ള ഏകദേശം 35 കോടി രൂപയുടെ ചെലവിന്റെ ഉത്തരവാദിത്തം എംസിഎക്സിന് ആയിരിക്കും.
റെഗുലേറ്റർ അംഗീകരം ലഭിച്ചാൽ എംസിഎക്സ് സിസിഎൽ-ന് അവരുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 25 കോടി രൂപ വരെ സുരക്ഷിതമല്ലാത്ത വായ്പകളിലോ ഇന്റർകോർപ്പറേറ്റ് നിക്ഷേപങ്ങളിലായി ലഭിക്കുമെന്നും ബോർഡ് അറിയിച്ചു.