നാല് മുന്‍നിര കമ്പനികള്‍ക്ക് ഉയര്‍ന്ന ലാഭം

  • എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 23,579 കോടി രൂപ ഉയര്‍ന്നു
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 17,804.61 കോടി രൂപ ഉയര്‍ന്ന് 7,31,773.56 കോടി രൂപയായി
  • ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 12,82,848 കോടി രൂപയായി ഉയര്‍ന്നു

Update: 2024-10-20 06:03 GMT

ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ നാലെണ്ണത്തിന്റെ എംക്യാപ് കഴിഞ്ഞയാഴ്ച 81,151.31 കോടി രൂപ ഉയര്‍ന്നു. ഇതില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഐസിഐസിഐ ബാങ്കാണ്. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 156.61 പോയിന്റാണ് ഇടിഞ്ഞത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ നഷ്ടമാണ് നേരിട്ടത്. അവരുടെ വിപണി മൂല്യത്തില്‍ നിന്ന് 76,622.05 കോടി രൂപ നഷ്ടമായി.

ഐസിഐസിഐ ബാങ്ക് 28,495.14 കോടി രൂപ കൂട്ടി, വിപണി മൂല്യം 8,90,191.38 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 23,579.11 കോടി രൂപ ഉയര്‍ന്ന് 12,82,848.30 കോടി രൂപയുമായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 17,804.61 കോടി രൂപ ഉയര്‍ന്ന് 7,31,773.56 കോടി രൂപയായും ഭാരതി എയര്‍ടെലിന്റേത് 11,272.45 കോടി രൂപ ഉയര്‍ന്ന് 9,71,707.61 കോടി രൂപയായും ഉയര്‍ന്നു.

മറുവശത്ത്, ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 23,314.31 കോടി രൂപ ഇടിഞ്ഞ് 7,80,126.10 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 16,645.39 കോടി രൂപ കുറഞ്ഞ് 18,38,721.14 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ എംക്യാപ് 15,248.85 കോടി രൂപ ഇടിഞ്ഞ് 6,38,066.75 കോടി രൂപയായും ടിസിഎസിന്റേത് 10,402.01 കോടി രൂപ കുറഞ്ഞ് 14,91,321.40 കോടി രൂപയിലും എത്തി.

എല്‍ഐസിയുടെ മൂല്യം 8,760.12 കോടി രൂപ കുറഞ്ഞ് 5,91,418.91 കോടി രൂപയായി. ഐടിസിയുടെ മൂല്യം 2,251.37 കോടി രൂപ കുറഞ്ഞ് 6,08,682.29 കോടി രൂപയാകുകയും ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടര്‍ന്നു, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എല്‍ഐസി എന്നിവ തൊട്ടു പിന്നില്‍.

Tags:    

Similar News