തിരിച്ചുകയറി വിപണി; സെന്‍സെക്‌സ് കുതിച്ചത് 500 പോയിന്റ്

Update: 2024-12-23 12:10 GMT

അഞ്ച് ദിവസത്തെ ഇടിവിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്  ഓഹരികളിലെ കുതിപ്പായിരുന്നു വിപണിയെ ഇന്ന് നേട്ടത്തിലെത്തിച്ചത്.

സെൻസെക്സ് 498.58 പോയിൻ്റ് അഥവാ 0.64 ശതമാനം ഉയർന്ന് 78,540.17 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 165.95 പോയിൻ്റ് അഥവാ 0.70 ശതമാനം ഉയർന്ന് 23,753.45 ൽ എത്തി.

 ഐടിസി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികൾ  നേട്ടമുണ്ടാക്കിയപ്പോൾ സൊമാറ്റോ, മാരുതി, നെസ്‌ലെ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. 

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികൾ മിക്കവാറും താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച വാൾസ്ട്രീറ്റ് നേട്ടത്തിൽ അവസാനിച്ചു.

എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച 3,597.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.44 ശതമാനം ഉയർന്ന് ബാരലിന് 73.26 ഡോളറിലെത്തി.

Tags:    

Similar News