ബക്രീദ് പ്രമാണിച്ച ജൂണ്‍ 17-ന് അവധിയായതിനാല്‍ കുറഞ്ഞ വ്യാപാരദിനങ്ങളുള്ള (4 ദിവസം) വാരത്തിലേക്കാണ് നിക്ഷേപകര്‍ പ്രവേശിക്കുന്നത്. കുത്തനെയുള്ള താഴ്ചകളും ഉയര്‍ച്ചകളുംകൊണ്ടു സംഭവബഹുലമായി കടന്നുപോയ രണ്ടാഴ്ചയ്ക്കുശേഷം ശന്തമായ ആഴ്ചയിലേക്കു പ്രവേശിക്കുകയാണെന്നു പറയാം. അടുത്തമാസമെത്തുന്ന നടപ്പുവര്‍ഷത്തേക്കുള്ള പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റാണ് ( ജൂലൈ 22-നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുക) വിപണിക്ക് ഇനി ദിശ നല്‍കുക. അടുത്ത അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്് ബജറ്റ് വെളിച്ചം നല്‍കും. അതുവരെ റേഞ്ചു ബൗണ്ടായി വിപണി നീങ്ങുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. 23000-2300 പോയിന്റിനിടയില്‍ പോസീറ്റീവ് മനോഭാവത്തോടെ വിപണി നീങ്ങാനാണ് സാധ്യത.
റിക്കാര്‍ഡ് ഉയരത്തില്‍
രണ്ട് ആഴ്ചകളിലും വാരാന്ത്യ നേട്ടത്തോടെയാണ് ഇന്ത്യന്‍ വിപണി വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ 14-ന് അവസാനിച്ച വാരത്തില്‍ റിക്കാര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ചരിത്രത്തിലെ റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും ചെയ്തു. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബ്ഞ്ചുമാര്‍ക്കായ നിഫ്റ്റി 23490.40 പോയിന്റ് വരെ എത്തിയശേഷം 23465.60 പോയിന്റിലാണ് ക്ലോസ് ചെയ്തത്. മു്ന്‍വാരത്തേക്കാള്‍ 175.45 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസിംഗ്.
സെന്‍സെക്‌സ് ക്ലോസിംഗ് 76992.77 പോയിന്റിലാണ്. ഇക്കഴിഞ്ഞ വാരത്തിലെ അഞ്ചു ദിവസങ്ങളില്‍ നാലിലും 77000 പോയിന്റിനു മുകളില്‍ എത്തയിരുന്നുവെങ്കിലും ക്ലോസിംഗ് അതിനു താഴെയായിരുന്നു. വപിണിക്ക് അുകൂലമായ പുതിയ കാര്യങ്ങള്‍ എത്തിയാല്‍ സെന്‍സെക്‌സ് ക്ലോസിംഗില്‍ പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍
മാസങ്ങളായി വില്‍പ്പനയിലായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ജൂണിലും നെറ്റ് വില്‍പ്പനക്കാരാണെങ്കിലും അവര്‍ സമീപനം മയപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വാരത്തില്‍ അവര്‍ രണ്ടായിരം കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന ഇതോടെ 11687 കോടി രൂപയോളമാണ്. അതേസമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ മാസങ്ങളായി നെറ്റ് വാങ്ങലുകാരായിരുന്നു. അവര്‍ ജൂണില്‍ 11872 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി.
ഈ വാരത്തില്‍ എത്തുന്ന പ്രധാന സംഭവങ്ങള്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പണനയമാണ് ആഗോള വിപണി ഉറ്റു നോക്കുന്ന പ്രധാന സംഭവങ്ങളിലൊന്ന്. പലിശ നിരക്ക്് സംബന്ധിച്ച പ്രഖ്യാപനം കേള്‍ക്കാന്‍ ആഗോള വിപണി കാത്തിരിക്കുന്നു. ജൂണ്‍ 20-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം എത്തുക. മേയ് ഒമ്പതിലെ പണനയത്തില്‍ പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു. 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജൂണ്‍ 17: ചൈനയുടെ മേയിലെ വ്യാവസായികോത്പാദനക്കണക്കുകള്‍ ജൂണ്‍ 17-ന് പുറത്തെത്തും. ഏപ്രിലില്‍ 6.7 ശതമാനവും മാര്‍ച്ചില്‍ 4.5 ശതമാനം വളര്‍ച്ചയും നേടിയിരുന്നു.
ജൂണ്‍ 18: മേയിലെ യുഎസ് വ്യാവസായികോത്പാദനകണക്കുകള്‍ ജൂണ്‍ 18-ന് എത്തും. ഏപ്രിലിലെ വളര്‍ച്ച 0.4 ശതമാനമായിരുന്നു.യുഎസ് റീട്ടെയില്‍ സെയില്‍സ്, യുഎസ് മാനുഫാക്ചറിംഗ് ഉത്പാദനം തുടങ്ങിയവയും ജൂണ്‍ 18-ന് ആണെത്തുക. ഏപ്രിലില്‍ മാനുഫാക്ചറിംഗ് പ്രൊഡക്്ഷന്‍ 0.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് നേടിയത്. മാര്‍ച്ചില്‍ 0.5 ശതമാനം വളര്‍ച്ച നേടിയിരുന്നു. പ്രതീക്ഷ 0.1 ശതമാനം വളര്‍ച്ചയായിരുന്നു.
ജൂണ്‍ 19: മേയിലെ യുകെ പണപ്പെരുപ്പ കണക്കുകള്‍ ജൂണ്‍ 19-ന് പുറത്തുവിടും. ഏപ്രിലില്‍ 2.3 ശതമാനമായിരുന്നു പണപ്പെരുപ്പം. മാര്‍ച്ചിലിത് 3.2 ശതമാനമായിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് പണനയം പ്രഖ്യാപിക്കുക.
ജൂണ്‍ 20: ജൂണ്‍ 15-ന് അവസാനിച്ച വാരത്തിലെ തൊഴിലില്ലായ്മ ആനകൂല്യങ്ങള്‍ സ്വീകരിച്ചവരുടെ കണക്കുകള്‍ ജൂണ്‍ 20-ന് എത്തും. ജൂണ്‍ എട്ടിന് മുന്‍വാരത്തേക്കാള്‍ 13000 വര്‍ധിച്ച് 242000 ആയി ഉയര്‍ന്നു.
ജൂണ്‍ 21: ഇന്ത്യയുടെ വിദേശനാണ്യശേഖരം സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് ജൂണ്‍ 21-ന് പുറത്തുവിടും. മേയ് 31-ന് 65150 കോടി ഡോളറാണ് ശേഖരം. ഇതു റിക്കാര്‍ഡ് ആണ്.
ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐയും ജൂണ്‍ 21-ന് എത്തും. മേയിലിത് 57.5 ആയിരുന്നു. വിപണി പ്രതീക്ഷിക്കുന്നത് 58.4 ആണ്. പിഎംഐ സൂചിക അമ്പതു ശതമാനത്തിനു മുകളില്‍ വളര്‍ച്ചയും അതിനു താഴെ ന്യൂന വളര്‍ച്ചയുമാണ് കണക്കാക്കുന്നത്.
യുഎസിന്റെ മാനുഫ്കചറിംഗ് പിഎംഐ ഡേറ്റ എത്തുന്നതും ജൂണ്‍ 21-നാണ്. മേയിലിത് 51.3 ആയിരുന്നു. ഏപ്രിലില്‍ അമ്പതും ആയിരുന്നു.
ഈയാഴ്ചത്തെ ഐപിഒകള്‍
മൂന്ന് മെയിന്‍ബോര്‍ഡ് ഇഷ്യു ഉള്‍പ്പെടെ ഒമ്പത് ഇഷ്യുവാണ് ഈ വാരത്തില്‍ വിപണിയില്‍ എത്തുന്നത്. ജൂണ്‍ 21-ന് വിപണിയിലെത്തുന്ന സ്റ്റാന്‍ലി ലൈഫ്‌സറ്റൈല്‍സ് 537.02 കോടി രൂപയുടെ ഇഷ്യുമായി വിപണയില്‍ എത്തുന്നു. എന്‍എസ്ഇ, ബിഎസ് ഇ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. പ്രൈസ് ബാന്‍ഡ് 351-369 രൂപ.
ജൂണ്‍ 19-ന് എത്തുന്ന അക്‌മെ ഫിന്‍ട്രേഡ് ഇന്ത്യ 132 കോടി രൂപയുടെ ഇഷ്യുവാണ നടത്തുന്നത്. പ്രൈസ് ബാന്‍ഡ് 114-120 രൂപ. അന്നുതന്നെ വിപണിയിലെത്തുന്ന ഡീ ഡെവലപ്‌മെന്റ് എന്‍ജിനീയേഴ്‌സ് 418.01 കോടി രൂപയാണ് സ്വരൂപിക്കുന്നത്. പ്രൈസ് ബാന്‍ഡ് 193-203 രൂപ.
ഫാള്‍ക്കണ്‍ ടെക്‌നോ പ്രോജക്ട്‌സ് ഇന്ത്യ ( 92 കോടി രൂപ),ഡുര്‍ലാക്‌സ് ടോപ് സര്‍ഫേസ് (40.8 കോടി രൂപ), ജെം എന്‍വിറോ ( 44.93 കോടി രൂപ) എന്നിവയാണ് ജൂണ്‍ 19-ന് എത്തുന്ന എസ്എംഇ ഇഷ്യുകള്‍.
വിന്നി ഇമിഗ്രേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സര്‍വീസസ് (91.28 കോടി രൂപ),ഡിണ്ടിഗല്‍ ഫാം പ്രോഡക്ട് (34.83 കോടി രൂപ) എന്നിവ ഇഷ്യുമായി ജൂണ്‍ 20-ന് എത്തുമ്പോള്‍ മെഡിക്കമെന്‍ ഓര്‍ഗാനിക്‌സ് ( 10.54 കോടി രൂപ) ജൂണ്‍ 21-ന് വിപണിയിലെത്തും. ഇവയെല്ലാം ഈ മാസം തന്നെ ലിസ്റ്റ് ചെയ്യും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക