ഇടിവ് തുടർന്ന് വിപണി; കുത്തനെ ഇടിഞ്ഞ് ഐടി സൂചിക
- തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്
- നിഫ്റ്റി ഐടി സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞു
- ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 84.07ൽ എത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്. ഐടി ഓഹരികളിലെ നഷ്ടവും നിരന്തരമായ വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ നഷ്ടത്തിലെത്തിച്ചു.
സെൻസെക്സ് 553.12 പോയിൻ്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 79,389.06ലും നിഫ്റ്റി 135.50 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 24,205.35ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഏഷ്യൻ പെയിൻ്റ്സ്, ഇൻഫോസിസ്, മാരുതി സുസുക്കി എന്നീ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തില് ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി സൂചിക ഏകദേശം 3 ശതമാനവും എഫ്എംസിജി സൂചിക ഏകദേശം 1 ശതമാനവും ബാങ്ക് സൂചിക 0.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഫാർമ, മീഡിയ സൂചികകൾ 1.5 ശതമാനം വീതം ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 1.6 ശതമാനം ഉയർന്നു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 4,613.65 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് പച്ചയിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച ഇടിവിലായിരുന്നു അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.36 ശതമാനം ഉയർന്ന് ബാരലിന് 72.81 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.37 ശതമാനം നഷ്ടത്തോടെ 2790 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 84.07ൽ എത്തി.