കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് മുത്തൂറ്റ് കാപിറ്റൽ

  • ഹാരിസൺസ് മലയാളം ഓഹരികൾ 2 ശതമാനം നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് ഓഹരികൾ 1.63 ശതമാനം ഉയർന്നു
  • കിറ്റെക്സ് ഓഹരികൾ 2.24 ശതമാനം നഷ്ടത്തിൽ

Update: 2024-09-24 13:40 GMT

സെപ്റ്റംബർ 24ലെ വ്യാപാരത്തിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.80 ശതമാനം ഉയർന്ന ഓഹരികൾ 388.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 6.93 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 588 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്ന വില 262 രൂപയുമാണ്. 

ഹാരിസൺസ് മലയാളം ഓഹരികൾ 2 ശതമാനം നേട്ടത്തോടെ 235.59 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.86 ശതമാനം കുതിപ്പിൽ 44.99 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.65 വർധനയോടെ 528.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 1.63 ശതമാനം ഉയർന്ന് 190.71 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 1.54 ശതമാനം നേട്ടം നൽകി 530.40 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.94 ശതമാനം ഉയർന്ന് 1769.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.24 ശതമാനം നഷ്ടത്തോടെ 456.50 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.09 ശതമാനം ഇടിവോടെ 328.20 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2.02 ശതമാനം താഴ്ന്ന് 48.61 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 1.93 ശതമാനം ഇടിഞ്ഞ് 150.09 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.85 ശതമാനം നഷ്ടം നൽകി 204.68 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News